4 Oct 2023 4:24 PM IST
Summary
- നെസ്ലെയുടെ ചരിത്രത്തിൽ ആദ്യമായി ഓഹരി വിഭജനം
- ഒക്ടോബർ 19-ന് ഇടക്കാല ലാഭ വിഹിതവും കമ്പനി പ്രഖ്യാപിക്കും
നെസ്ലെ ഇന്ത്യ ഓഹരികളുടെ മുഖവില വിഭജിക്കും. ഇപ്പോള്‍ പത്തു രൂപയാണ് മുഖവില. ഒക്ടോബര്‍ 19 -ന് നടക്കുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിലെ ഫലങ്ങളും ഇടക്കാല ലാഭവീതവും അന്നു പ്രഖ്യാപിക്കും.
എഫ്എംസിജി കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ സ്റ്റോക്ക് വിഭജനമായിരിക്കുമിത്. കമ്പനി നിരവധി തവണ ബോണ്സ് ഓഹരി നല്കയിട്ടുണ്ട്. ഓഹരി വിഭജന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് കമ്പനിയുടെ ഓഹരികള്‍ ഒക്ടോബർ നാലിലെ വ്യാപാരത്തില്
ബോർഡിന്റെ പ്രഖ്യാപനത്തിന്ന് ശേഷം, ഓഹരികൾ 3 ശതമാനത്തിലധികം നേട്ടത്തോടെ 22992 രൂപയില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികളുടെ മുൻ നിരയിലെത്തി. താഴ്ന്ന വില 22551 രൂപയും ഉയർന്ന വില 23358 . 8 രൂപയുമാണ്. കമ്പനിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 23395 രൂപയും താഴ്ന്ന വില 17880 രൂപയുമാണ്.
ഇടക്കാല ലാഭവിഹിതവും അവസാന ലാഭവിഹിതവും ഉൾപ്പെടെ, ഈ വർഷം ഏപ്രിലിൽ നെസ്‌ലെ ഇന്ത്യ ഓഹരിയുടമകൾക്ക് 98 രൂപ നൽകിട്ടുണ്ട്. സമീപകാലത്ത് കമ്പനി നൽകിയ ഏറ്റവും ഉയർന്ന ലാഭവിഹിതം 2019 ഓഗസ്റ്റിലെ 180 രൂപയാണ്.
നെസ്‌ലെ എസ്‌എയുടെ ഇന്ത്യൻ യൂണിറ്റാണ് നെസ്‌ലെ ഇന്ത്യ. പാൽ ഉൽപന്നങ്ങളുടെയും മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉത്പാദനത്തില്‍ ഏർപ്പെട്ടിരിക്കുന്നു. കമ്പനിയുടെ മാഗി നൂഡിൽസ്, സൂപ്പ്, സോസുകൾ എന്നിവ വളരെ ഇടക് പ്രശസ്തമാണ്.