image

16 Oct 2023 5:51 AM GMT

Corporates

മുത്തൂറ്റ് എം ജോര്‍ജ്ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

MyFin Desk

Muthoot M George Excellence Award
X

Summary

  • മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.


കൊച്ചി:മുത്തൂറ്റ് ഫിനാന്‍സ് പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന മുത്തൂറ്റ് എം ജോര്‍ജ്ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇത്തവണ 122 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. മെമന്റോയ്‌ക്കൊപ്പം 3000 രൂപ ക്യാഷ് പ്രൈസും വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

2010ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ അധ്യയന വര്‍ഷത്തില്‍ എറണാകുളത്തിന് പുറമെ ബെംഗളൂരു, ചെന്നൈ, മധുരൈ, മംഗലാപുരം, മുംബൈ, ഡല്‍ഹി, കോട്ടയം, ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലായി 1053 വിദ്യാര്‍ത്ഥികള്‍ക്കും വരും മാസങ്ങളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഇന്ത്യയിലെ യുവ പ്രതിഭകളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തങ്ങള്‍ തിരിച്ചറിയുകയും അതിനെ അംഗീകരിക്കുകയും ചെയ്യുന്നു. മികച്ച വിദ്യാഭ്യാസത്തിന് യുവമനസ്സുകളുടെ സമഗ്രവികാസത്തെ ശാക്തീകരിക്കാനും കഴിവുള്ള ഒരു ഭാവി തലമുറയെ സൃഷ്ടിക്കാന്‍ കഴിയുമെന്നും തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ചടങ്ങില്‍ എറണാകുളം എംപി ഹൈബി ഈഡന്‍ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു.