1 Jan 2023 7:14 AM
കശ്മീരില്ലാത്ത ഭൂപടവുമായി വാട്‌സാപ്പ്: ഇന്ത്യയില്‍ ബിസിനസ് തുടരണോ എന്നോര്‍മ്മിപ്പിച്ച് കേന്ദ്ര മന്ത്രി
MyFin Desk
Summary
- രാജ്യത്ത് ബിസിനസ് ചെയ്യണമെന്നുള്ളവര്‍ ശരിയായ ഭൂപടങ്ങള്‍ ഉപയോഗിക്കണമെന്നും സംഭവത്തിന് പിന്നാലെ മന്ത്രി ട്വീറ്റ് ചെയ്തു.
ഡെല്‍ഹി: സമൂഹ മാധ്യമത്തില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വാട്‌സാപ്പ്. ന്യൂഇയറുമായി ബന്ധപ്പെട്ട് ട്വീറ്റില്‍ പങ്കുവെച്ച് വീഡിയോയിലാണ് വാട്‌സാപ്പ് ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയത്.
ഇതിന് പിന്നാലെ കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി., നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വാട്‌സാപ്പിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടുകയും ഇത് തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രാജ്യത്ത് ബിസിനസ് ചെയ്യണമെന്നുള്ളവര്‍ ശരിയായ ഭൂപടങ്ങള്‍ ഉപയോഗിക്കണമെന്നും സംഭവത്തിന് പിന്നാലെ മന്ത്രി ട്വീറ്റ് ചെയ്തു. എന്നാല്‍ പിഴവ് സംഭവിച്ചത് മനപ്പൂര്‍വ്വമല്ല എന്ന് വാട്‌സാപ്പ് മറുപടി ട്വീറ്റ് ചെയ്യുകയുമുണ്ടായി.
ജമ്മു കശ്മീര്‍ ഉള്‍പ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു ട്വീറ്റില്‍ വാട്‌സാപ്പ് കമ്പനി പങ്കുവെച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്.
മുന്‍പും സമാന സംഭവം ഉണ്ടായപ്പോള്‍ മന്ത്രി ഇടപെട്ടിരുന്നു. ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിക്കൊണ്ടുള്ള വീഡിയോ ട്വീറ്റ് ചെയ്ത സൂം സി.ഇ.ഒ എറിക് യുവാനും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇതേ നിര്‍ദ്ദേശം നല്‍കിയിരുന്നു.