26 Dec 2022 7:04 AM
Summary
- ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നത് വിപണിയുടെ താല്‍പര്യങ്ങളെ മോശമായി തന്നെ ബാധിച്ചിരുന്നു.
ഡെല്‍ഹി: രാജ്യത്തെ 10 മുന്‍ നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച്ച 1,68,552.42 കോടി രൂപയുടെ ഇടിവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവുമധികം നഷ്ടം നേരിട്ട കമ്പനി. കഴിഞ്ഞയാഴ്ച്ച സെന്‍സെക്സ് 1,492.52 പോയിന്റ് അഥവാ 2.43 ശതമാനം താഴ്ന്നിരുന്നു. ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നത് വിപണിയുടെ താല്‍പര്യങ്ങളെ മോശമായി തന്നെ ബാധിച്ചിരുന്നു. അമേരിക്കയുടെ വളര്‍ച്ച കണക്കുകള്‍ ശക്തമാണെങ്കിലും യുഎസ് ഫെഡിന്റെ നിലപാടുകള്‍ ഹോക്കിഷായി തന്നെ തുടരാനാണ് സാധ്യത.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 42,994.44 കോടി രൂപ താഴ്ന്ന് 16,92,411.37 കോടി രൂപയിലെത്തി. എസ്ബിഐയുടേത് 26,193.74 കോടി രൂപ ഇടിഞ്ഞ് 5,12,228.09 കോടി രൂപയുമായി. എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യത്തില്‍ 22,755.96 കോടി രൂപയുടെ ഇടിവാണുണ്ടായത്, ഇതോടെ മൂല്യം 8,90,970.33 കോടി രൂപയായി താഴ്ന്നു. എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 18,690.03 കോടി രൂപയുടെ കുറവുണ്ടായതോടെ മൂല്യം 4,16,848.97 കോടി രൂപയായി.
ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 16,014.14 കോടി രൂപ കുറഞ്ഞ് 6,13,366.40 കോടി രൂപയായി. ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ വിപണി മൂല്യത്തില്‍ 11,877.18 കോടി രൂപയുടെ കുറവുണ്ടായതോടെ കമ്പനിയുടെ മൂല്യം 6,15,557.67 കോടി രൂപയായി. ഇന്‍ഫോസിസിന്റേത് 10,436.04 കോടി രൂപ ഇടിഞ്ഞ് 6,30,181.15 കോടി രൂപയായി. എച്ച്ഡിഎഫ്സിയുടേത് 8,181.86 കോടി രൂപ കുറഞ്ഞ് 4,78,278.62 കോടി രൂപയുമായി.
ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂല്യത്തില്‍ 7,457.25 കോടി രൂപയുടെ കുറവാണുണ്ടായത്. അതോടെ കമ്പനിയുടെ മൂല്യം 4,49,868.21 കോടി രൂപയായി. ടിസിഎസിന്റേത് 3,951.78 കോടി രൂപ കുറഞ്ഞ് 11,80,885.65 കോടി രൂപയുമായി.
ഏറ്റവും മൂല്യമുള്ള 10 കമ്പനികളില്‍ മുന്‍നിരയിലുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഐസിഐസി ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, എല്‍ഐസി എന്നിവയാണ്.