image

5 Dec 2023 7:29 AM GMT

Corporates

1600 കോടി രൂപയുടെ മെറ്റാ ഓഹരി വിറ്റ് മാര്‍ക്ക് സുക്കര്‍ബെര്‍ഗ്

MyFin Desk

mark zuckerberg sold meta shares worth 1600 crores
X

Summary

ഏകദേശം 365 ദശലക്ഷത്തിലധികം ഓഹരികള്‍ ഇപ്പോഴും സുക്കര്‍ബര്‍ഗിന്റെ കൈവശമുണ്ട്


ഏകദേശം രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നവംബറില്‍ മെറ്റയുടെ സ്‌റ്റോക്ക് കുതിച്ചുയര്‍ന്നെങ്കിലും സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 1600 കോടി രൂപ വില വരുന്ന ഓഹരികള്‍ വിറ്റതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നവംബറില്‍ സുക്കര്‍ബെര്‍ഗിന്റെ ചാരിറ്റി, രാഷ്ട്രീയ സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഏകദേശം 682,000 ഓഹരികള്‍ വിറ്റു. ഇത് ഏകദേശം 185 ദശലക്ഷം ഡോളര്‍ മൂല്യം വരുന്നതാണെന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 29 ന് മറ്റൊരു 28,009 ഓഹരികള്‍ കൂടി വില്‍ക്കാന്‍ സുക്കര്‍ബെര്‍ഗ് തീരുമാനിച്ചതായും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിലെ ഫോം 4 ഫയലിംഗുകളെ അടിസ്ഥാനമാക്കി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നവംബറില്‍ സുക്കര്‍ബെര്‍ഗ് വിറ്റ ഓഹരികള്‍ 192.9 ദശലക്ഷം ഡോളറിന്റെ മൂല്യം വരുന്നതാണ്. ഇത് ഏകദേശം 1600 കോടി രൂപയാണ്. ഈ വര്‍ഷം നവംബറില്‍ മാത്രം മെറ്റയുടെ ഓഹരി ഉയര്‍ന്നത് 8.6 ശതമാനമാണ്.

ഏകദേശം 365 ദശലക്ഷത്തിലധികം ഓഹരികള്‍ ഇപ്പോഴും സുക്കര്‍ബര്‍ഗിന്റെ കൈവശമുണ്ട്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം 2023 നവംബര്‍ 30 വരെ, ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒമ്പതാം സ്ഥാനമാണു സുക്കര്‍ബെര്‍ഗിന്.