22 Aug 2023 8:45 AM
Summary
വിഭജന പ്രക്രിയയുടെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടന്നത്
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സേവന കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ 6.66 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് വിഭജിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് 6.66 ശതമാനം ഓഹരി ലഭിച്ചതെന്ന് എൽഐസി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 30 -ന് എല്‍ഐസിയുടെ കൈവശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ 6 .49 ശതമാനം ഓഹിരിയാണുണ്ടായിരുന്നത്.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നലെയാണ് ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. നിലവില്‍ 1.60 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് കമ്പനിക്ക് കണക്കുന്നത്. ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി ലഭിക്കുന്നതിനുണ്ടായ ചെലവ് വിഭജനത്തിന് മുമ്പ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിക്ക് വന്നിരുന്ന ചെലവിന്റെ 4.68 ശതമാനമാണെന്നും എൽഐസി പറഞ്ഞു.
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ ഓഹരികൾ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവിലാണ് വ്യാപാരം നടക്കുന്നത്.