10 Feb 2023 1:24 PM IST
'മിച്ചമുള്ളവരെ' കൂടി പിരിച്ചുവിട്ട് ടിക്ക് ടോക്ക് ഇന്ത്യ, 9 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കി
MyFin Desk
Summary
- ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് സൂചന.
ഡെല്‍ഹി: ടിക്ക് ടോക്കിന്റെ ഇന്ത്യയിലുള്ള എല്ലാ ജീവനക്കാരേയും പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്. ആകെ 40 ജീവനക്കാര്‍ കൂടിയായിരുന്നു കമ്പനിയില്‍ ബാക്കിയുണ്ടായിരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കമ്പനിയിലെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പ് നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഷോര്‍ട്ട് വീഡിയോകളിലൂടെ ആഗോളതലത്തില്‍ തരംഗമായ പ്ലാറ്റ്‌ഫോമാണ് ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക്. ഒന്‍പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി ജീവനക്കാര്‍ക്ക് നല്‍കിയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി 28 ആയിരിക്കും ജീവനക്കാരുടെ അവസാന തൊഴില്‍ദിനം എന്നാണ് സൂചന. ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ടിക്ക് ടോക്കിനും തിരിച്ചടിയായിരുന്നു. ടിക്ക് ടോക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായിരുന്നു ഇന്ത്യ. 2020 ജൂണിലാണ് ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് ടിക്ക് ടോക്കിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്.