image

30 March 2023 11:38 AM IST

Corporates

ഗിറ്റ്ഹബിലെ കൂട്ടപ്പിരിച്ചുവിടല്‍ ട്രയലോ?, എഞ്ചിനീയര്‍മാര്‍ക്കെല്ലാം 'പണി പോയി'

MyFin Desk

Microsoft GitHub
X

Summary

  • ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ ഈ വര്‍ഷവും കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ന്നേക്കും.


ഡെല്‍ഹി: മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗിറ്റ് ഹബിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരേയും പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഓഫീസുകളിലുണ്ടായിരുന്ന 142 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നുവെങ്കിലും ഏത് തസ്തികയില്‍ ഉള്ളവരെയാണ് പിരിച്ചുവിട്ടത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിരുന്നില്ല. കമ്പനിയുടെ പുനഃസംഘടന പദ്ധതിയുടെ ഭാഗമായിരുന്നു തീരുമാനം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമായ പൂര്‍ണ്ണമായ സംയോജിത പ്ലാറ്റ്ഫോമാണ് ഗിറ്റ് ഹബ് എന്ന് ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

സോഫ്റ്റ്വെയര്‍ വികസനം, ഇന്റര്‍നെറ്റ് ഹോസ്റ്റിംഗ് എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഗിറ്റ് ഹബ്. 2018 ജൂണ്‍ 2 ന് 7.5 ബില്യണ്‍ യുഎസ് ഡോളറിനാണ് മൈക്രോസോഫ്റ്റ് ഗിറ്റ് ഹബിനെ ഏറ്റെടുത്തത്.