image

17 Feb 2023 12:29 PM IST

Corporates

കെപിഎംജിയില്‍ 700 പേര്‍ക്ക് നോട്ടീസ്, ഗൂഗിള്‍ ഇന്ത്യയില്‍ ഫയര്‍ ചെയ്തത് 453 പേരെ

MyFin Desk

kpmg and google india firing
X

Summary

  • മികച്ച ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണെന്ന് നീക്കമെന്നും, വരുന്ന മാസങ്ങളില്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള സാധ്യതയുണ്ടെന്നും കെപിഎംജി വൈസ് ചെയര്‍മാന്‍ കാള്‍ കരാന്‍ഡേ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.


ആഗോളതലത്തില്‍ ടെക്ക് മേഖലയില്‍ നിലനിന്നിരുന്ന കൂട്ടപ്പിരിച്ചുവിടല്‍ അക്കൗണ്ടിംഗ് കമ്പനികളിലേക്കും വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നെതര്‍ലാന്‍ഡ് ആസ്ഥാനമായ അക്കൗണ്ടിംഗ് സര്‍വീസസ് കമ്പനിയായ കെപിഎംജി 700 ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മികച്ച ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണെന്ന് നീക്കമെന്നും, വരുന്ന മാസങ്ങളില്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള സാധ്യതയുണ്ടെന്നും കെപിഎംജി വൈസ് ചെയര്‍മാന്‍ കാള്‍ കരാന്‍ഡേ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ വളര്‍ച്ചയില്‍ അനിശ്ചിതത്വം നേരിടുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. യാത്രാ ചെലവുകളുള്‍പ്പടെ വെട്ടിക്കുറച്ച് മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് കമ്പനി.

ഗൂഗിള്‍ ഇന്ത്യയിലും 'ഫയറിംഗ്'

ഗൂഗിള്‍ ഇന്ത്യയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 453 പേരെ പിരിച്ചുവിട്ടുവെന്ന് റിപ്പോര്‍ട്ട്. പിരിച്ചുവിടല്‍ സംബന്ധിച്ച മെയില്‍ സന്ദേശം ഗൂഗിള്‍ ഇന്ത്യാ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ സഞ്ജയ് ഗുപ്ത ജീവനക്കാര്‍ക്ക് അയയ്ച്ചുവെന്നാണ് സൂചന. ആഗോളതലത്തില്‍ 12,000 പേരെ പിരിച്ചുവിടുമെന്ന് ഏതാനും ആഴ്ച്ച മുന്‍പ് ഗൂഗിള്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.