image

21 Oct 2023 5:38 AM GMT

Corporates

സൊണാറ്റ ഫിനാൻസ്, കൊട്ടക് മഹീന്ദ്രയുടെ കൈകളിലേക്ക്

MyFin Desk

kotak mahindra bank to acquire sonata finance
X

Summary

  • 537 കോടി രൂപയുടെ കരാറാണിത്
  • 2016ൽ ബിഎസ്എസ് മൈക്രോഫിനാൻസിനെയും കമ്പനി ഏറ്റെടുതിരുന്നു


മൈക്രോ-ലെൻഡറായ സൊണാറ്റ ഫൈനാൻസിനെ ഏറ്റെടുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചതായി സ്വകാര്യമേഖലയിലെ വായ്പദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. ഇതോടെ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റ് സബ്‌സിഡിയറിയായി സൊണാറ്റ മാറും.

"ഇടപാട് പൂർത്തിയാകുമ്പോൾ, സൊണാറ്റ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായിരിക്കും," കൊട്ടക് മഹീന്ദ്ര ബാങ്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു.

രാജ്യത്തെ നാലാമത്തെ വലിയ സ്വകാര്യ ബാങ്ക് ഫെബ്രുവരി 10 ന് 531 കോടി രൂപയുടെ ഇടപാടിൽ മൈക്രോഫിനാൻസ് സ്ഥാപനത്തെ ഏറ്റെടുത്തു. ഉപഭോക്താക്കൾക്ക് വിപുലമായ ഉൽപ്പന്നങ്ങൾ നൽകുന്നതിന് സൊണാറ്റ ഫിനാൻസിന്റെ ശൃംഖലയെ പ്രയോജനപ്പെടുത്താൻ ബാങ്കിന്റെ പദ്ധതി.

2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ കണക്ക് പ്രകാരം 2,879 ജീവനക്കാരുള്ള കമ്പനിക്ക് 450 ശാഖകളുണ്ട്. അതിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളും (ജിഎൻപിഎ) അറ്റ എൻപിഎകളും യഥാക്രമം 2.27 ശതമാനവും 0.68 ശതമാനവും ആയി രേഖപ്പെടുത്തിയിരുന്നു. അഡ്വാൻസ് 1,859 കോടിയും.

കൊട്ടക് മഹീന്ദ്ര 2016 സെപ്റ്റംബറിൽ 139 കോടിക്ക ബിഎസ്എസ് മൈക്രോഫിനാൻസിനെ ഏറ്റെടുതിരുന്നു.

ഏപ്രിൽ-ജൂൺ പാദത്തിൽ മൈക്രോഫിനാൻസ് വിഭാഗത്തിൽ നിരവധി ബാങ്കുകൾ മികച്ച വളർച്ച രേഖപ്പെടുത്തി. ജൂണിൽ കൊട്ടക് ബാങ്കിന്റെ മൈക്രോഫിനാൻസ് ബിസിനസ് 91 ശതമാനം വർധിച്ച് 6,963 കോടി രൂപയിലെത്തി.

ബിഎസ്ഇയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ 1.8 ശതമാനം ഉയർന്ന് 1,769.55 എന്ന നിലയിലാണ് ഒക്ടോബർ 20ന് ക്ലോസ് ചെയ്തത്.