4 Dec 2023 11:21 AM GMT
Summary
- കമ്പനിയുടെ ടി ആന്‍ഡ് ഡി വിഭാഗത്തിന് 1,564 കോടി രൂപയുടെ ഓർഡർ
- കെപിഐഎല്‍ നിലവില്‍ 30 രാജ്യങ്ങളിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്
- കമ്പനിയുടെ ഓഹരികൾ ഇന്ന് എൻ എസ് ഇ-യിൽ 696.15 -ൽ അവസാനിച്ചു
കല്‍പതരു പ്രോജക്ട് ഇന്റര്‍നാഷ്ണല്‍ ലിമിറ്റഡ് (കെപിഐഎല്‍) ആഭ്യന്തര-വിദേശ വിപണികളിലായി 2263 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ നേടിയതായി തിങ്കളാഴ്ച ഒരു ഫയലിംഗില്‍ അറിയിച്ചു. .
ഇതിൽ കമ്പനിയുടെ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ (ടി ആന്‍ഡ് ഡി) ബിസിനസ് ഇന്ത്യയിലും വിദേശ വിപണികളിലുമായി മൊത്തം 1,564 കോടി രൂപയുടെ ഓര്ഡറുകളാണ് കൈക്കലാക്കിയതെന്നു കെപിഐഎല്‍ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. വെള്ളവും കെട്ടിടങ്ങളും, ഫാക്ടറികള്‍ എന്നിവ യഥാക്രമം 458 കോടി രൂപയുടെയും 241 കോടി രൂപയുടെയും ഓര്‍ഡറുകള്‍ നേടി.
ഇന്ത്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക,സ്വിഡന്‍ എന്നീ രാജ്യങ്ങള്‍ ടി ആന്‍ഡ് ഡി ഓര്‍ഡറുകളെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും കെപിഐഎല്ലിന്റെ എംഡിയും സിഇഒയുമായ മനീഷ് മോഹൻ അറിയിച്ചു.
നിലവില്‍ കമ്പനിയ്ക്ക് ഏകദേശം 14.441 കോടി രൂപയുടെ ഓർഡർ ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.
പവര്‍ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍, കെട്ടിടങ്ങള്‍, ഫാക്ടറീസ്, ജലവിതരണവും ജലസേചനവും, റെയില്‍വേ, ഓയിലും ഗ്യാസ് പൈപ്പ് ലൈനുകളും, അര്‍ബന്‍ മൊബിലിറ്റി, ഹൈവേകള്‍, വിമാനത്താവളങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ ഒന്നാണ് കല്‍പതരു പ്രോജക്ട്.
കെപിഐഎല്‍ നിലവില്‍ 30 രാജ്യങ്ങളിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. കൂടാതെ 70രാജ്യങ്ങളില്‍ അവരുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കമ്പനിയുടെ ഓഹരികൾ ഇന്ന് എൻ എസ് ഇ-യിൽ 28.15 രൂപ ഉയർന്നു 696.15 -നാണു അവസാനിച്ചത്.