image

14 Aug 2023 6:51 AM

Corporates

ജിയോ ഇൻഫോകോം ഈ ആഴ്ച 7,864 കോടിയുടെ 5ജി തവണ അടക്കും

Sandeep P S

Jio Infocomm to Pay ₹7,864 Crore 5G Instalment This Week
X

Summary

  • ഭാരതി എയർടെൽ നാലു വര്‍ഷത്തേക്കുള്ള 5ജി സ്‌പെക്‌ട്രം തുക മുന്‍കൂര്‍ അടച്ചിട്ടുണ്ട്
  • വോഡഫോണ്‍ ഐഡിയയും ഓഗസ്റ്റ് 17-നകം 5ജി സ്പെക്ട്രം തവണ അടക്കണം
  • 5ജി ഈ വര്‍ഷം അവസാനത്തോടെ രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങി ജിയോ


കഴിഞ്ഞ വർഷത്തെ ലേലത്തിൽ സ്വന്തമാക്കിയ 5ജി സ്പെക്‌ട്രത്തിന്റെ രണ്ടാം ഗഡുവായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് (ഡിഒടി) ഈ ആഴ്‌ച 7,864 കോടി രൂപ റിലയൻസ് ജിയോ ഇൻഫോകോം നൽകും. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ പുതു തലമുറ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ രാജ്യവ്യാപകമായി അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി.

2022 ജൂലൈയില്‍ നടന്ന ലേലത്തിൽ ഏറ്റവും അധികം 5ജി സ്‌പെക്‌ട്രം സ്വന്തമാക്കിയത് ജിയോ ആണ്. 700 MHz ബാൻഡിലുള്ളത് ഉൾപ്പെടെ 88,078 കോടി രൂപ വിലമതിക്കുന്ന എയർവേവ് കമ്പനി സ്വന്തമാക്കി. രണ്ടാം ഗഡു അടയ്ക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 17ന് അവസാനിക്കും. സമയപരിധിക്കുള്ളില്‍ തന്നെ തീര്‍ച്ചയായും അടവ് നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ജിയോയുടെ ഏറ്റവും അടുത്ത എതിരാളിയായ ഭാരതി എയർടെൽ, നാലു വര്‍ഷത്തേക്കുള്ള 5ജി സ്‌പെക്‌ട്രം ഇൻസ്‌റ്റാൾമെന്റ് മുൻകൂട്ടി അടച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് 8,312.4 കോടി രൂപയുടെ പേയ്‌മെന്റ് എയര്‍ടെല്‍ നല്‍കിയത്. വോഡഫോൺ ഐഡിയയും അദാനി ഗ്രൂപ്പും ഓഗസ്റ്റ് 17-നകം അവർ ഏറ്റെടുത്ത 5ജി സ്‌പെക്‌ട്രത്തിനായി യഥാക്രമം 1680 കോടി രൂപയും 18.94 കോടി രൂപയും അടയ്‌ക്കേണ്ടതുണ്ട്.