5 Feb 2023 9:00 AM GMT
Summary
റെഗുലേറ്ററി വേണ്ട നടപടികൾ സ്വീകരിക്കും: സീതാരാമൻ
മുംബൈ: രാജ്യത്തിൻറെ രാഷ്ട്രീയ സാമ്പത്തിക അടിത്തറയെ അദാനി ഗ്രൂപ്പിന്റെ എഫ് പി ഓയിൽ നിന്നുള്ള പിന്മാറ്റം ബാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസത്തിൽ 8 ബില്യൺ ഡോളറിന്റെ വിദേശ കരുതൽ നാണ്യ ശേഖരം വന്നതായി ബജറ്റിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. "
“രാജ്യത്തിൻറെ സാമ്പത്തിക അടിത്തറയെയോ , പ്രതിച്ഛായയെയോ ഈ വിഷയം ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതെ, എഫ് പി ഓ-കൾ വരുന്നു, എഫ് ഐ ഐ-കൾ തിരിച്ചു പോകുന്നു, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ബന്ധപ്പെട്ട റെഗുലേറ്ററി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സീതാരാമൻ പ്രതികരിച്ചു. വിപണിയുടെ സ്ഥിരത നില നിർത്തുന്നതിനാവശ്യമായ നടപടികൾ സെബി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ എഫ് പിഒ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുള്ള ഹിൻഡൻ ബർഗ് റിസേർച്ച് റിപ്പോർട്ട് പുറത്തു വന്നത്. ഇതോടെ വിപണിയിൽ അദാനി ഓഹരികൾ വൻ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയും വിപണി അസ്ഥിരമായി കാണപ്പെടുകയും ചെയ്തു.
വിവാദങ്ങൾക്കിടയിലും 20,000 കോടി രൂപ സമാഹരിക്കുന്നതിനും കൂടാതെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് വിദേശ നിക്ഷേപകർ ഉൾപ്പടെ ഇന്ത്യൻ വിപണിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അദാനി ഗ്രൂപ്പിന് വായ്പ നൽകിയ പ്രമുഖ പൊതു മേഖല ബാങ്കുകൾ ഉൾപ്പെടെ ബാങ്കിങ് ഓഹരികളിലും വലിയ തകർച്ച നേരിട്ടു. ഇതേ തുടർന്നാണ് മന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.