11 Oct 2023 10:44 AM GMT
Summary
ഇന്ന് ടിസിഎസ് 2023-24 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദഫലം പുറത്തുവിടാനിരിക്കുകയാണ്
ടിസിഎസിന് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) അനുകൂലമായ ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ നീങ്ങാന്‍ നികുതി വകുപ്പ്ടി. സിഎസ്സില്‍നിന്നും 600 കോടി രൂപയിലധികം നികുതി ഈടാക്കാനുള്ള നീക്കം വിലക്കി കൊണ്ട് സമീപകാലത്ത് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്യാനാണു നികുതി വകുപ്പ് ഉദ്ദേശിക്കുന്നത്.
ടിസിഎസ്സിന്റെ ട്രാന്‍സ്ഫര്‍ പ്രൈസിംഗ് അഡ്ജസ്റ്റ്‌മെന്റുകള്‍ സംബന്ധിച്ച് നികുതി വകുപ്പ് മുമ്പ് അന്വേഷണം നടത്തിയിരുന്നു.
ഒക്ടോബര്‍ 11 -ന് ടിസിഎസ് 2023-24 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദഫലം പുറത്തുവിടാനിരിക്കുകയാണ്. ഐടി മേഖലയിലെ രണ്ടാം പാദഫലങ്ങള്‍ കാര്യമായ പുരോഗതി കാണിക്കില്ലെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ജൂണില്‍ അവസാനിച്ച പാദത്തില്‍ ടിസിഎസ്സിന്റെ മൊത്ത വരുമാനം 59,381 കോടി രൂപയും അറ്റാദായം 11,074 കോടി രൂപയുമായിരുന്നു.