29 Jun 2023 5:00 PM IST
Summary
ഓഹരി വിപണിയില്‍ ഡീലിസ്റ്റ് ചെയ്യപ്പെടുന്നതോടെ, തങ്ങളുടെ മാതൃ കമ്പനിയായ ഐസിഐസിഐ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോർഡ് യോഗം ഇതിന് അംഗീകാരം നല്‍കി. ഇക്വിറ്റി ഓഹരികള്‍ ഡീലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുടെ കരട് പദ്ധതിക്കും യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
ഐസിഐസിഐ സെക്യൂരിറ്റീസിന്‍റെ നിലവിലെ പൊതു ഓഹരി ഉടമകൾക്ക് അവരുടെ അവരുടെ ഈ ഇക്വിറ്റി ഓഹരികള്‍ റദ്ദു ചെയ്യുന്നതിന് പകരമായി ഐസിഐസിഐ ബാങ്കിന്‍റെ ഇക്വിറ്റി ഓഹരികള്‍ നല്‍കും. അതുവഴി കമ്പനിയെ ഐസിഐസിഐ ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറുന്നതിനാണ് പദ്ധതിയെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ പൊതു ഓഹരി ഉടമകള്‍ക്ക് കമ്പനിയുടെ ഓരോ 100 ഇക്വിറ്റി ഷെയറുകള്‍ക്ക് പകരമായി 2 രൂപ മുഖവിലയുള്ള 67 ഇക്വിറ്റി ഓഹരികള്‍ ഐസിഐസിഐ ബാങ്ക് അനുവദിക്കും. ബാങ്കിന്‍റെയും കമ്പനിയുടെയും ബിസിനസുകള്‍ തമ്മിൽ യോജിപ്പിക്കാവുന്ന സാധ്യതകളുണ്ടെങ്കിലും റെഗുലേറ്ററി നിയന്ത്രണങ്ങള്‍ മൂലം ഇത് സാധ്യമല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് ഫയലിംഗിൽ വ്യക്തമാക്കുന്നു. ഒരു വിഭാഗം എന്ന നിലയില്‍ സെക്യൂരിറ്റീസ് ബ്രോക്കിംഗ് ബിസിനസ് നടത്തുന്നതിന് ബാങ്കിന് അനുവാദമില്ലാ എന്നതാണ് ലയനത്തിനുള്ള പ്രധാന തടസം.
വിവിധ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് ശേഷം അടുത്ത 12-15 മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. 2023 മാർച്ച് 31ലെ കണക്ക് അനുസരിച്ച്, ഐസിഐസിഐ സെക്യൂരിറ്റീസിന്റെ 74.85% ഇക്വിറ്റി ഓഹരികളാണ് ഐസിഐസിഐ ബാങ്ക് കൈവശം വെക്കുന്നത്., ബാക്കിയുള്ള 25.15% ഇക്വിറ്റി ഓഹരികൾ പൊതുഓഹരി ഉടമകളുടെ കൈവശമാണ്