image

13 March 2023 9:59 AM GMT

Corporates

ജനറൽ മോട്ടോഴ്സിൻറെ നിർമാണ പ്ലാൻറ് ഹ്യൂണ്ടായ് ഏറ്റെടുക്കുന്നു

MyFin Desk

hyundai and general motors have signed an agreement
X

Summary

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിൽ സേവനങ്ങൾ തുടരുന്ന ജനറൽ മോട്ടോഴ്‌സ് 2017 മുതൽ രാജ്യത്ത് കാർ വില്പന നിർത്തിയിരുന്നു.


അമേരിക്കൻ വാഹന നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നിർമാണ യുണിറ്റ് ഹ്യൂണ്ടായ് മോട്ടോർസ് ഏറ്റെടുക്കുന്നു. രണ്ടാമത്തെ നിർമാണ പ്ലാൻറ് ഒരുക്കുന്നതിൻറെ ഭാഗമായിട്ടാണ് ഹ്യൂണ്ടായ് പ്ലാൻറ് ഏറ്റെടുക്കുന്നത്.


മഹാരാഷ്ട്രയിലെ തലേഗാവ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റിലെ ഭൂമി, കെട്ടിടങ്ങൾ, നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക കരാറിൽ ഇരുവരും ഒപ്പുവച്ചു.


കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിൽ സേവനങ്ങൾ തുടരുന്ന ജനറൽ മോട്ടോഴ്‌സ് 2017 മുതൽ രാജ്യത്ത് കാർ വില്പന നിർത്തിയിരുന്നു. കമ്പനിയുടെ ആഗോള തലത്തിലുള്ള പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വില്പന നിർത്തി വച്ചത്.

ഇതിന് മുൻപ് കമ്പനി ചൈനീസ് കാർ നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സുമായാണ് കരാറിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ഇന്ത്യൻ വിപണിയിലേക്ക് വരുന്നതിനുള്ള പദ്ധതി ചെനീസ് കമ്പനി ഉപേക്ഷിച്ചതോടെ കരാർ അവസാനിപ്പിക്കുകയിരുന്നു.

തലേഗാവ് ആസ്ഥാനമായുള്ള പ്ലാന്റിൽ പ്രതിവർഷം 1.3 ലക്ഷം യൂണിറ്റുകളും, 1.6 ലക്ഷം എൻജിനുകളും നിർമിക്കുന്നതിനുള്ള ശേഷിയാണുള്ളത്.