image

4 Oct 2023 6:14 PM IST

Corporates

രണ്ടാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് 57.7% വായ്പ വളര്‍ച്ച

MyFin Desk

loss of 7 top 10 companies big loss for hdfc bank
X

Summary

  • ബാങ്കിന്റെ നിക്ഷേപവും 29.9 ശതമാനം വര്‍ധിച്ച് 21.73 ലക്ഷം കോടി രൂപയായി
  • റീട്ടെയില്‍ വായ്പകള്‍ 111.5 ശതമാനം കണ്ടു വര്‍ധിപ്പിച്ചു.


2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എ്ച്ച്ഡിഎഫ് സി ബാങ്ക് 57.7 ശതമാനം വായ്പ വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വർഷമിതേ കാലയളവിലെ 14.93 ലക്ഷം കോടി രൂപയില്‍ നിന്നും 23.54 ലക്ഷം കോടിയായി വർധിച്ചു.

സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 48,000 കോടി രൂപ ഭവന വായ്പയായി വിതരണം ചെയ്തു .ജൂലൈ ഒന്നിന് മാതൃ കമ്പനിയായ എച്ച്ഡിഎഫ്‌സിയുമായി ലയിപ്പിച്ചതിനു ശേഷം ഭവന വായ്പ വിതരണം വര്‍ധിച്ചതായി ബാങ്ക് അറിയിച്ചു.

ബാങ്കിന്റെ നിക്ഷേപവും 29.9 ശതമാനം വര്‍ധിച്ച് 21.73 ലക്ഷം കോടി രൂപയായി. മുന്‍ വര്‍ഷമിതേ കാലയളവിലിത് 16.73 ലക്ഷം കോടി രൂപയായിരുന്നു.വാണിജ്യ,ഗ്രാമീണ ബാങ്കിംഗ് വായ്പകള്‍ 29.9 ശതമാനം വളര്‍ന്നപ്പോള്‍ കമ്പനി- വാണിജ്യ വായ്പകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് ശതമാനമായി വളര്‍ന്നു. റീട്ടെയില്‍ വായ്പകള്‍ 111.5 ശതമാനം കണ്ടു വര്‍ധിപ്പിച്ചു.

രണ്ടാം പാദത്തില്‍ ബാങ്കിന്റെ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസാ) ഏകദേശം 8.7 ലക്ഷം കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇത് 7.59 ലക്ഷം കോടിയായിരുന്നു, വളര്‍ച്ച 7.6 ശതമാനം.

മാനേജ്‌മെന്റ് പുനരാരംഭിച്ച് എച്ച്ഡിഎഫ്‌സി

എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിനു ശേഷം ബാങ്ക് അതിന്റെ ടോപ്പ് മാനേജ്‌മെന്‍റില്‍ പുനര്‍ക്രമീകരണങ്ങള്‍ വരുത്തി. ആദിത്യ പൂരിയുടെ പിന്‍ഗാമിയായി ശശിധര്‍ ജഗദീശന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായതിനു ശേഷമുള്ള രണ്ടാമത്തെ പുനസംഘടനയണിത്. സാങ്കേതിക വിദ്യയില്‍ ഊന്നല്‍ നല്‍കിയുള്ള ബാങ്കിന്‍റെ സേവനങ്ങളുടെ ചുമതല സിഇഒ ശശിധര്‍ ജഗദീശന്‍ നേരിട്ട് നിർവഹിക്കും.. നിക്ഷേപങ്ങളും ഉല്‍പ്പന്ന വിതരണമുള്‍പ്പെടെ റീട്ടെയില്‍ ബാങ്കിംഗിന്‍റെ മേല്‍നോട്ടം ബാങ്കിംഗ് വിദഗ്ധനായ ആശിശ് പാര്‍ത്ഥസാരഥിക്കാണ്. സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, ആവാസവ്യവസ്ഥ, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്‍ക്ല്യൂസീവ് ബാങ്കുകളുള്‍പ്പെടെയുള്ളവ കണ്‍ട്രി ഹെഡ് സ്മിതാ ഭഗത് കൈകാര്യം ചെയ്യും.

നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ ഓഹരി 1,532.00 രൂപയാണ്. ഇന്നലെ 1,508.5 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്.