image

31 March 2023 4:48 AM

Corporates

റൊമാനിയയില്‍ 1,000 പേര്‍ക്ക് ജോലി നല്‍കാന്‍ എച്ച്‌സിഎല്‍ ടെക്ക്

MyFin Desk

റൊമാനിയയില്‍ 1,000 പേര്‍ക്ക് ജോലി നല്‍കാന്‍ എച്ച്‌സിഎല്‍ ടെക്ക്
X

Summary

  • ആഗോളതലത്തില്‍ പല ടെക്ക് കമ്പനികളിലും കൂട്ടപ്പിരിച്ചുവിടല്‍ നടക്കുമ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന നീക്കം.


ഡെല്‍ഹി: ഇന്ത്യന്‍ ഐടി സര്‍വീസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ എച്ച്‌സിഎല്‍ ടെക്ക് റൊമാനിയയില്‍ 1,000 പേരെ ജോലിക്കെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വരുന്ന രണ്ട് വര്‍ഷത്തിനകം ജീവനക്കാരെ എടുക്കുകയാണ് ലക്ഷ്യം.

റൊമാനിയയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എച്ച്സിഎല്‍ ടെക്, ബുക്കാറെസ്റ്റിലും ലാസിയിലും ഓഫീസുകള്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

പുതിയ തസ്തികകളില്‍ മൂന്നിലൊന്നും റൊമാനിയന്‍ സര്‍വകലാശാലകളുമായുള്ള പങ്കാളിത്തത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന ബിരുദധാരികള്‍ക്കായിട്ടുള്ളതാണെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.