22 March 2024 10:54 AM GMT
Summary
- ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരിയുടമ സര്‍ക്കാര്‍
- കമ്പനി മുന്നോട്ടുവച്ച നിര്‍ദേശം ബോധ്യപ്പെട്ടില്ലെന്ന് സര്‍ക്കാര്‍
- ബിസിനസുകള്‍ക്ക് പ്രത്യേക നിയമസ്ഥാപനങ്ങള്‍ സൃഷ്ടിക്കാന്‍ നീക്കം
കമ്പനി വ്യത്യസ്ത സ്ഥാപനങ്ങളായി വിഭജിക്കാനുള്ള ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ നിര്‍ദേശം ഖനി മന്ത്രാലയം നിരസിച്ചു. വേദാന്ത ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണിത്. ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരിയുടമ സര്‍ക്കാരാണ്. കമ്പനിയില്‍ 29.54 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ നിര്‍ദേശം സ്വീകരിച്ചിട്ടില്ലെന്ന് മൈന്‍സ് സെക്രട്ടറി വി.എല്‍ കാന്ത റാവു അറിയിച്ചു.
വിപണി മൂലധനവത്കരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി വിഭജിക്കുന്നതിന് പദ്ധതിയിട്ടത്. സിങ്കും വെള്ളിയും ഉള്‍പ്പെടെയുള്ളവ പ്രത്യേക സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ഹിന്ദുസ്ഥാന്‍ സിങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിക്കുന്നതിന് ഒരു പ്രമുഖ ഉപദേശക സ്ഥാപനത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് നേരത്തെ പറഞ്ഞിരുന്നു.
ഹിന്ദുസ്ഥാന്‍ സിങ്ക് മുന്നോട്ടുവച്ച നിര്‍ദേശം തങ്ങള്‍ക്ക് തൃപ്തികരമല്ല. ഒരു ഷെയര്‍ഹോള്‍ഡര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ബോധ്യമില്ലെന്ന് നിര്‍ദേശം നിരസിച്ചതു സംബന്ധിച്ച് സെക്രട്ടറി പറഞ്ഞു.
ഒരു റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, സിങ്ക്, ലെഡ്, സില്‍വര്‍, റീസൈക്ലിംഗ് ബിസിനസുകള്‍ക്കായി പ്രത്യേക നിയമപരമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഈ നീക്കം.
എല്ലാ പങ്കാളികള്‍ക്കും മൂല്യം അണ്‍ലോക്ക് ചെയ്യലും അവരുടെ വ്യത്യസ്തമായ വിപണി സ്ഥാനങ്ങള്‍ മികച്ച രീതിയില്‍ മുതലാക്കാനും ദീര്‍ഘകാല വളര്‍ച്ച നല്‍കാനും കഴിയുന്ന ബിസിനസ്സുകള്‍ സൃഷ്ടിക്കുന്നതും ഉള്‍പ്പെടുന്നതായി കമ്പനി ബോര്‍ഡ് അറിയിച്ചു.
നിര്‍ദ്ദിഷ്ട ചലനാത്മകതയെ അടിസ്ഥാനമാക്കി ഉചിതമായ മൂലധന ഘടനയും മൂലധന അലോക്കേഷന്‍ നയങ്ങളും രൂപീകരിക്കാനും കമ്പനിയുടെ ഉറവിടങ്ങളുടെ ഉചിതമായ പുനഃക്രമീകരണത്തിനും പ്രധാന കഴിവുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.