31 Jan 2023 6:26 AM
Summary
ഏഴര വര്‍ഷം ഷവോമി ഇന്ത്യയുടെ തലവനും 1.5 വര്‍ഷം ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായിരുന്നു മനു കുമാര്‍ ജെയിന്‍.
മുംബൈ: ഷവോമി എന്ന ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡിന് ഇന്ത്യയിലും ആഗോള വിപണിയിലും പുത്തന്‍ മുഖം നല്‍കിയ ഷവോമി വൈസ് പ്രസിഡന്റും മുന്‍ ഇന്ത്യ ഹെഡുമായ മനു കുമാര്‍ ജെയിന്‍ പുത്തന്‍ സംരംഭം തുടങ്ങാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഷവോമിയിലുണ്ടായിരുന്ന സ്ഥാനങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പൂര്‍ണമായി രാജി വെച്ചു. ഫെമ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഷവോമി നിയമ നടപടി നേരിടുന്ന സമയത്താണ് മനുവിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.
ഏഴര വര്‍ഷം ഷവോമി ഇന്ത്യയുടെ തലവനും 1.5 വര്‍ഷം ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായിരുന്നു മനു കുമാര്‍ ജെയിന്‍. ലിങ്ക്ഡ് ഇന്നില്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഓരോ നേട്ടവും അദ്ദേഹം പങ്കുവെക്കുമായിരുന്നു. ഇതില്‍ വന്നിരിക്കുന്ന പോസ്റ്റുകള്‍ പ്രകാരം അദ്ദേഹം എന്തെങ്കിലും വ്യത്യസ്ഥമായ ടെക്ക് ഉത്പന്നമാകും നിര്‍മ്മിക്കുക. ഷവോമി ഫോണുകളുടെ ഓണ്‍ലൈന്‍ വില്‍പന വര്‍ധിച്ചതും മനു കുമാര്‍ കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തത് മുതലാണ്.