image

11 Oct 2023 12:33 PM GMT

Corporates

ഭക്ഷ്യ വിതരണ മേഖലയില്‍ 10% വളർച്ച

MyFin Desk

10% growth in food distribution sector
X

Summary

  • 2028 ഓടെ 27.8 ശതമാനം വളർച്ച പ്രതീക്ഷ


ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ വിപണി തുടർച്ചയായ വളർച്ചയിലാണ്. ഒപ്പംവിതരണക്കമ്പനികളും. ഓണ്‍ലൈന്‍ ഡെലിവെറി സ്ഥാപനങ്ങളായ സൊമാറ്റയുടെയും സ്വിഗ്ഗിയുടെയും ത്രൈമാസ (ജൂലൈ - സെപ്റ്റംബര്‍) വളര്‍ച നിരക്ക് 10 ശതമാനത്തിലേക്ക് ഉയർന്നു. സൊമാറ്റയുടെ ജൂലൈ വിതരണ വളര്‍ച്ച രണ്ടു ശതമാനവും ഓഗസ്റ്റിലെ വളർച്ച 4 ശതമാനവുമായിരുന്നു. എന്നാല്‍ സ്വിഗ്ഗിയുടെ ഈ മാസങ്ങളിലെ വളര്‍ച്ച യഥാക്രമം ഏഴും ആറും ശതമാനം വീതമാണ്.

വരുംമാസങ്ങളിലും വളർച്ച ആവര്‍ത്തിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് സെക്യൂരിറ്റി അഭിപ്രായപ്പെടുന്നു. നിലവിലുള്ള കണക്കുകള്‍ വിപണിയില്‍ പ്രതീക്ഷയുളവാക്കുന്നതാണ് എന്നും യുബിഎസ് കൂട്ടിച്ചേർക്കുന്നു.

ജൂണ്‍ ത്രൈമാസ ഫലങ്ങളെത്തുടര്‍ന്ന് നടപ്പുവർഷത്തിലും വരും വർഷത്തിലും 20 മുതല്‍ 30 വരെ ശതമാനം വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സൊമാറ്റൊ ചീഫ് ഫിനാന്‍ഷ്യ‍ല്‍‍ ഓഫീസർ അക്ഷന്ത് ഗോയല്‍ പറഞ്ഞു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനി 11 വളർച്ചയും രണ്ടു കോടി രൂപ അറ്റാദായവും നേടിയിരുന്നു.

2022 ല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ വിപണി 2840 കോടി ഡോളറിലെത്തി.ഏതാണ്ട് രണ്ടു ലക്ഷം കോടി രൂപയിലധികം. ഇത് 2028 ഓടെ 11820 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.ഏതാണ്ട് 27.8 ശതമാനം വളർച്ച നിരക്ക്.

സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തിലുള്ള വർധനവ്, അതിവേഗ ഇന്‍റർനെറ്റ് തുടങ്ങിയവ നിലവിലുള്ള ഭക്ഷ്യ വിപണി വളർച്ചയെ സഹായിക്കുന്നു. ഓണ്‍ലെെന്‍ ഭക്ഷ്യ വിതരണ മേഖലയിലെ ഡെലിവെറി ഫീസും അതിന്‍റെ വിപണനം വളർച്ചയെ സഹായിക്കുന്നുണ്ട്. .5 മുതല്‍ 7 ശതമാനം വരെയാണ് ഫീസ്. മറ്റു മേഖലകളിലിക് 10 മുതല്‍ 15 ശതമനം വരെയുമാണ്.

സൌജന്യവും ഡിസ്കൌണ്ടും ലഭിക്കുന്ന സബ്‌സ്‌ക്രിപ്ഷനിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന രീതിയിലുള്ള വിപണന സമീപനവും ഇതിന്‍റെ വളർച്ചയെ സഹായിക്കുന്നു.