3 Aug 2023 12:07 PM GMT
Summary
- ആദ്യപാദ വരുമാനം 2416 കോടി രൂപ. വരർധന 70.96 ശതമാനം
- ഓഹരിവില 52ആഴ്ചയിലെ ഉയരത്തില്‍
ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ അതിന്റെ ചരിത്രത്തില്‍ ആദ്യമായി ലാഭത്തിലെത്തി. നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ കമ്പനി 2 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവില്‍ 186 കോടി രൂപ നഷ്ടം കാണിച്ച സ്ഥാനത്താണിത്.
അതേസമയം വരുമാനം മുന്‍വര്‍ഷം ജൂണിലെ 1414 കോടി രൂപയില്‍നിന്ന് 70.96 ശതമാനം വര്‍ധനയോടെ 2416 കോടി രൂപയിലെത്തി.
ഭക്ഷ്യ വിതരണ വിഭാഗം ശക്തിപ്പെടുത്തിയതും പണപ്പെരുപ്പം കുറഞ്ഞതുമാണ് കമ്പനിയെ ആദ്യമായി ലാഭത്തിലെത്താന്‍ സഹായിച്ചത്.
2021-ല്‍ ഓഹരിയൊന്നിന് 76 രൂപയ്ക്ക് പബ്‌ളിക് ഇഷ്യു നടത്തിയ സൊമാറ്റോ 116 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. പിന്നീട് വില താഴേയ്ക്കു പോകുകയായുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് ഒരവസരത്തില്‍ ഓഹരി വില 44 രൂപ വരെ താഴ്ന്നിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പതിയെ മെച്ചപ്പെടുകയായിരുന്നു. മികച്ച ഫലം പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഓഹരി വില വ്യാഴാഴ്ച 88.4 രൂപ വരെ ഉയര്‍ന്നിരുന്നു. വില ക്ലോസ് ചെയ്തത് 86.55 രൂപയിലാണ്. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില യാണിത്. ഏറ്റവും താഴ്ന്ന വില 44.35 രൂപയാണ്.