1 March 2023 5:59 AM GMT
Summary
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടക്കേണ്ട സാഹചര്യം കുറയുകയും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുകയും അതുവഴി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.
പ്രമുഖ ഇലട്രോണിക്ക് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസും, സ്വകാര്യ ധനകാര്യ സ്ഥാപനമായ ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ സോളാര്‍ റൂഫ്ടോപ് പവര്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയുന്നതിനാവശ്യമായ ധനകാര്യ സേവനങ്ങള്‍ നല്‍കുന്നതിനാണ് കരാര്‍.
റൂഫ്ടോപ്പ് സോളാര്‍ പവര്‍ സിസ്റ്റത്തിന്റെ മൊത്തം ചെലവിന്റെ 80 ശതമാനം വരെ ധനസഹായം ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ബാങ്ക് നല്‍കും. ഇതില്‍ പാര്‍പ്പിടത്തിലോ, വാണിജ്യാവശ്യത്തിനോ വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ചെലവും ഉള്‍പ്പെടും.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മുന്‍കൂര്‍ പണമടക്കേണ്ട സാഹചര്യം കുറയുകയും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കുകയും അതുവഴി ഗ്രിഡിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിനു ഈ പങ്കാളിത്തം സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.