image

24 Oct 2023 11:29 AM GMT

Corporates

ഡെൽറ്റ കോർപ്പ് : അനുമതിയില്ലാതെ അന്തിമ ഉത്തരവുകൾ വേണ്ടെന്ന് ഹൈക്കോടതി

MyFin Desk

delta corp, high court says no final orders without permission
X

Summary

11,140 കോടി രൂപയുടെ നികുതി കുറച്ചാണ് അടച്ചതെന്നാണ് ഡെൽറ്റ കോർപ്പറേഷന് നികുതി വകുപ്പു നല്കിയ നോട്ടീസില് പറയുന്നത്


"അനുവാദമില്ലാതെ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന്" ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് നികുതി അധികാരികളോട് നിർദ്ദേശിച്ചതായി, ഗെയിമിംഗ് കമ്പനിയായ ഡെല്‍റ്റ കോർപറേഷന്‍ ഒക്ടോബർ 24 ന് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഡെൽറ്റ കോർപ്പറേഷനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും നികുതിവകുപ്പ് കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ടാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

"ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കാരണം കാണിക്കൽ നോട്ടീസുകളിൽ അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന്" കമ്പനി സമർപ്പിച്ച റിട്ട് ഹർജികൾ പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നികുതി അധികാരികള്‍ക്ക് നിർദ്ദേശം നല്കി.

ഹരജികൾ പൂർത്തിയാക്കുന്നതിനും അത്തരം റിട്ട് ഹർജികളില്‍ വാദം കേൾക്കുന്നതിനും അന്തിമ തീർപ്പാക്കുന്നതിനുമുള്ള തീയതികൾ ബെഞ്ച് നിശ്ചയിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

നികുതി കുറച്ചടച്ചുവെന്നു കാണിച്ച് സെപ്തംബർ 22 ന് ഹൈദരാബാദിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിൽ നിന്ന് കമ്പനിക്കു നോട്ടീസ് ലഭിച്ചിരുന്നു. 2017 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ 11,140 കോടി രൂപയുടെ നികുതി കുറച്ചാണ് അടച്ചതെന്നാണ് ഡെൽറ്റ കോർപ്പറേഷന് നികുതി വകുപ്പു നല്കിയ നോട്ടീസില് പറയുന്നത്. അതേസമയം അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്ക് മൊത്തം 5,682 കോടി രൂപയുടെ നികുതിയടയ്ക്കാനും നോട്ടീസ് നല്കിയിട്ടുണ്ട്