10 May 2023 4:00 PM
Summary
- 12 മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും
- ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ നീക്കം
- ബിസിനസ് വിപുലീകരിക്കാന്‍ നിര്‍മാണ യൂനിറ്റ്
ടെക്‌നോളജി വ്യവസായ മേഖലയിലെ പ്രമുഖ കമ്പനി സിസ്‌കോ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വര്‍ധിപ്പിക്കാനും ആഭ്യന്തര,അന്താരാഷ്ട്ര വില്‍പ്പനകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളര്‍ ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിക്ഷേപത്തിനൊരുങ്ങുന്നത്. ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാനാണ് പുതിയ നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്നത്. സിസ്‌കോ ചെയര്‍മാനും സിഇഓയുമായ റോബിന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നിലവിലുള്ള റിപ്പയറിങ് പ്രവര്‍ത്തനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ ഇന്ത്യയില്‍ അടിസ്ഥാന നിര്‍മാണ യൂനിറ്റുകള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ടെസ്റ്റിങ് ഡവലപ്പ്‌മെന്റ് , ലോജിസ്റ്റിക്‌സ് ഏരിയകളിലേക്കാണ് നിര്‍മാണ യൂനിറ്റ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിതരണ ശ്യംഖല വ്യാപിപ്പിക്കാനും ഓര്‍ഡര്‍ ഡെലിവറിക്കുള്ള സമയം വെട്ടിക്കുറയ്ക്കാനും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുമൊക്കെ പുതിയ നിക്ഷേപം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് കമ്പനി. ഉയര്‍ന്ന ഉല്‍പ്പാദനവും പ്രൊഡക്ടുകളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരണവുമൊക്കെയാണ് നിര്‍മാണ യൂനിറ്റ് തുടങ്ങിക്കൊണ്ട് ഉദ്ദേശിക്കുന്നത്. 12 മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫാക്ടറി പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് കരുതുന്നതായി റോബിന്‍ പറഞ്ഞു. ഇന്ത്യ തങ്ങള്‍ക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായിരിക്കും ഈ യൂണിറ്റെന്നും ചെയര്‍മാന്‍ പറഞ്ഞു.