image

8 Jun 2023 11:01 AM

Corporates

ക്രിസ് ലിച്ച് സിഎന്‍എന്‍ സിഇഒ സ്ഥാനമൊഴിഞ്ഞു

MyFin Desk

Netflix, Disney, and Amazon plan to challenge govt tobacco rules for streaming
X

Summary

  • 2022-ലാണ് ക്രിസ് ലിച്ച് സിഎന്‍എന്‍ സിഇഒ സ്ഥാനമേറ്റത്
  • 'ദി അറ്റ്‌ലാന്റിക്' എന്ന മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ലിച്ചിന്റെ രാജി
  • നേരത്തെ, ലിച്ച് നൂറുകണക്കിന് സിഎന്‍എന്‍ ജീവനക്കാരെ പിരിച്ചുവിടുകയും ജനപ്രിയവും പ്രധാനപ്പെട്ടതുമായ രണ്ട് അവതാരകരെ പുറത്താക്കുകയും ചെയ്തിരുന്നു


പ്രമുഖ യുഎസ് മാധ്യമമായ സിഎന്‍എന്നിന്റെ സിഇഒ സ്ഥാനത്തുനിന്നും ക്രിസ് ലിച്ച് രാജിവച്ചു. 13 മാസത്തെ സേവനത്തിനു ശേഷമാണ് ക്രിസ് ലിച്ച് ജൂണ്‍ ഏഴിന് സ്ഥാനമൊഴിഞ്ഞത്.

സിഎന്‍എന്നിന്റെ മാതൃസ്ഥാപനമായ വാര്‍ണര്‍ ബ്രോസ്. ഡിസ്‌കവറിയുടെ ചീഫ് എക്‌സിക്യൂട്ടീവായ ഡേവിഡ് സാസ്‌ലാവ് സിഎന്‍എന്‍ ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് 51-കാരനായ ക്രിസ് ലിച്ച് സിഎന്‍എന്നില്‍നിന്നും പടിയിറങ്ങുന്ന കാര്യം അറിയിച്ചത്.

സിഎന്‍എന്നിലെ ടാലന്റ് ആന്‍ഡ് കണ്ടന്റ് ഡവലപ്‌മെന്റ് ഹെഡ് ആമി എന്റലിസ്, എഡിറ്റോറിയല്‍ ഹെഡ് വെര്‍ജിനിയ മോസ്‌ലേ, പ്രോഗ്രാമിംഗ് ചീഫ് എറിക് ഷെര്‍ലിംഗ്, ഡേവിഡ് ലീവി എന്നിവരായിരിക്കും ഇനി സിഎന്‍എന്നിനെ താത്കാലികമായി നയിക്കുന്നത്.

'ദി അറ്റ്‌ലാന്റിക്' മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ലിച്ചിന്റെ രാജി. നൂറിലധികം സിഎന്‍എന്‍ ജീവനക്കാരുമായി സംസാരിച്ചതിനു ശേഷം എഴുതിയ റിപ്പോര്‍ട്ട് ഭാവിയില്‍ സംഘടനയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നതായിരുന്നു.

നേരത്തെ, ലിച്ച് നൂറുകണക്കിന് സിഎന്‍എന്‍ ജീവനക്കാരെ പിരിച്ചുവിടുകയും ജനപ്രിയവും പ്രധാനപ്പെട്ടതുമായ രണ്ട് അവതാരകരെ പുറത്താക്കുകയും ചെയ്തിരുന്നു. അതോടെ ചാനലിന്റെ ലാഭം ഗണ്യമായി കുറഞ്ഞു. ജീവനക്കാരുടെ മനോവീര്യം തകര്‍ന്നു. റേറ്റിംഗ് ചരിത്രത്തിലെ തന്നെ താഴ്ന്ന നിലയിലുമായി.

2022-ലാണ് ക്രിസ് ലിച്ച് സിഎന്‍എന്‍ സിഇഒ സ്ഥാനമേറ്റത്. സിഎന്‍എന്നിന്റെ പ്രിയങ്കരനായ ജെഫ് സക്കറെ മാറ്റിയതിനു ശേഷമായിരുന്നു ദീര്‍ഘകാലമായി ടെലിവിഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ച ക്രിസ് ലിച്ചിനെ പ്രതിഷ്ഠിച്ചത്.

സിഎന്‍എന്നില്‍ എത്തുന്നതിനു മുമ്പ് എംഎസ്എന്‍ബിയില്‍ ജോലി ചെയ്തിരുന്ന ക്രിസ് ലിച്ച് ശ്രദ്ധേയമായ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

'സിബിഎസ് സണ്‍ഡേ മോര്‍ണിംഗ്' നവീകരിക്കുന്നതിന് മുമ്പ് ക്രിസ് ലിച്ച് എംഎസ്എന്‍ബിസിയുടെ 'മോണിംഗ് ജോ' എന്ന മോണിംഗ് ന്യൂസ് ടോക് ഷോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. പക്ഷേ, സിഎന്‍എന്നില്‍ അദ്ദേഹത്തിന് ഈ മാജിക് സൃഷ്ടിക്കാന്‍ സാധിച്ചില്ല. മാത്രമല്ല, ഒരു കാലത്ത് ചാനലിന്റെ ഭാവി പരിപാടിയായി വാഴ്ത്തപ്പെട്ടിരുന്ന CNN+ നെ അദ്ദേഹം ഒഴിവാക്കി.

സിഎന്‍എന്നില്‍ ക്രിസ് ലിച്ച് 'സിഎന്‍എന്‍ ദിസ് മോര്‍ണിംഗ്' ആരംഭിച്ചെങ്കിലും അത് ആസൂത്രണം ചെയ്തതു പോലെ ജനകീയമാക്കുന്നതില്‍ പരാജയപ്പെട്ടു. നല്ല റേറ്റിംഗ് ലഭിക്കാതെ പോയ ഷോ ഒരു ടെലിവിഷന്‍ ടാബ്ലോയിഡിന്റെ നിലവാരത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ടൗണ്‍ ഹാള്‍ പരിപാടി തെറ്റായി കൈകാര്യം ചെയ്തതിനും അദ്ദേഹം വിമര്‍ശിക്കപ്പെട്ടു.