image

17 Sep 2023 1:30 PM GMT

Corporates

തിരിച്ചടവ് ഉറപ്പാക്കാന്‍ എസ്‍ബിഐ-യുടെ മധുരസേവ

MyFin Desk

maduraseva of sbi to ensure repayment
X

Summary

  • ഓര്‍മപ്പെടുത്തല്‍ കോളുകള്‍ക്ക് മറുപടി നൽകിയില്ലെങ്കില്‍ തിരിച്ചടവ് മുടക്കാനുള്ള സാധ്യതയായി കാണും
  • ചില്ലറ വായ്‌പയുടെ തോത് വർധിച്ച സാഹചര്യത്തിലാണ് പുതിയ അടവ് നയം


രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യഥാസമയം തിരിച്ചവുകള്‍ ഉറപ്പാക്കുന്നതിന് ഒരു വേറിട്ട മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിമാസ തവണകൾ മുടക്കാന്‍ സാധ്യതയുള്ള റീട്ടെയില്‍ വായ്പക്കാര്‍ക്ക് ഒരു പായ്ക്ക് ചോക്ലേറ്റ് നൽകി അഭിവാദ്യം ചെയ്തുകൊണ്ട് കാര്യം ഓര്‍മിപ്പിക്കാനാണ് ശ്രമം.

ബാങ്കിൽ നിന്നുള്ള ഓര്‍മപ്പെടുത്തല്‍ കോളുകള്‍ക്ക് മറുപടി നൽകാത്ത വായ്പക്കാരൻ തിരിച്ചടവ് മുടക്കാന്‍ സാധ്യതയുണ്ടെന്ന് ബാങ്ക് കണക്കാക്കും. അതിനാല്‍ തിരിച്ചടവ് ഉറപ്പാക്കുന്നതിന്, അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ മധുരവുമായി ചെല്ലാനാണ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിവരം.

ചില്ലറ വായ്‌പയുടെ തോത് വർധിക്കുകയും അതേസമയം ഉയര്‍ന്ന പലിശ നിരക്കു മൂലം തിരിച്ചടവുകളിലെ വീഴ്ചകള്‍ കൂടുകയും ചെയ്തതോടെയാണ് കളക്ഷനുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയത്. എസ്‌ബി‌ഐയുടെ റീട്ടെയിൽ ലോൺ ബുക്ക് 2023 ജൂൺ പാദത്തിൽ 16.46 ശതമാനം വർധിച്ച് 12,04,279 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,34,111 കോടി രൂപയായിരുന്നു.

എസ്‍ബിഐ-യുടെ ഏറ്റവും വലിയ ആസ്തി വിഭാഗമായി ഇതോടെ റീട്ടെയില്‍ വായ്പകള്‍ മാറിയിട്ടുണ്ട്. 13.9 ശതമാനം വാര്‍ഷിക വര്‍ധനയോടെ ബാങ്കിന്‍റെ മൊത്തം വായ്പാബുക്ക് 33,03,731 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ബാങ്കിന്‍റെ ഇരട്ടയക്ക വായ്പാ വളര്‍ച്ചയ്ക്ക് കാരണം റീട്ടെയില്‍ വായ്പകളുടെ വളര്‍ച്ചയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.