image

4 April 2023 3:19 AM

Corporates

ട്വിറ്ററിന്റെ 'നീലക്കിളി' പോയി, പകരം പട്ടി കയറി; ട്രോള്‍ ശരങ്ങള്‍ക്കിടയിലും മസ്‌കിന്റെ പരിഷ്‌ക്കരണം

MyFin Desk

troll rain for musks reform
X

Summary

  • മസ്‌കിന്റെ നീക്കത്തിന് പിന്നാലെ ഡോജ്‌കോയിനിന്റെ മൂല്യത്തില്‍ വര്‍ധനയുണ്ട്.


ട്വിറ്റര്‍ സിഇഒ ആയി ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് സ്ഥാനം ഏറ്റത് മുതല്‍ വിവാദങ്ങളും വിടാതെ പിന്തുടരുകയാണ്. ട്വിറ്ററിന്റെ വെബ് വേര്‍ഷനില്‍ നിലക്കിളിയുടെ ലോഗായ്ക്ക് പകരം ക്രിപ്‌റ്റോ കോയിനായ ഡോജ്‌കോയിനിന്റെ ചിഹ്നമായ നായുടെ മീം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഡോജ് കോയിനുമായി ബന്ധപ്പെട്ട ട്രോളുകളിലുള്‍പ്പടെ കടന്നു കൂടിയ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷിബാ ഇനു എന്ന ക്രിപ്‌റ്റോ കോയിനിന്റെ ലോഗോ പങ്കുവെച്ചതുമായി ബന്ധപ്പെട്ടും മസ്‌കിന്റെ സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ ഒട്ടേറെ ട്രോളുകള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

വെബ് വെര്‍ഷനില്‍ മാറ്റം വരുത്തിയെങ്കിലും ട്വിറ്ററിന്റെ മൊബൈല്‍ ആപ്പില്‍ ഇപ്പോഴും നീലക്കിളിയുടെ ചിത്രം തന്നെയാണുള്ളത്. ഡോജ് കോയിന്‍ വാങ്ങാനുള്ള നീക്കമാണോ ഇത് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

ഇത്തരത്തില്‍ ലോഗോ മാറ്റിയതിലൂടെ മസ്‌ക് എന്താണ് ഉദ്ദേശിച്ചതെന്ന് ട്വിറ്ററില്‍ നിന്നും ഔദ്യോഗിക പ്രതികരണവും വന്നിട്ടില്ല. മസ്‌ക് എന്താണുദ്ദേശിച്ചത് എന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ ഒട്ടനവധി കമന്റുകള്‍ വന്നിരുന്നു.