image

9 May 2023 9:15 PM IST

Corporates

അറ്റാദായം ഇടിഞ്ഞ് ബിര്‍ള കോര്‍പ്പ്

MyFin Desk

അറ്റാദായം ഇടിഞ്ഞ് ബിര്‍ള കോര്‍പ്പ്
X


ബിര്‍ളാ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ ബിര്‍ളാ കോര്‍പ്പറേഷന് നാലാം ക്വാര്‍ട്ടറില്‍ വലിയ തിരിച്ചടി. നികുതിയ്ക്ക് ശേഷമുള്ള അറ്റാദായത്തില്‍ 85 കോടി രൂപയുടെ ഇടിവാണ് നേരിട്ടിരിക്കുന്നത്. മുന്‍വര്‍ഷം സമാനപാദത്തില്‍ 111 കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി മികച്ച പ്രകടനമാണ് കമ്പനി നടത്തിയത്.

ഇതേതുടര്‍ന്ന് ഡിസംബറിലുണ്ടായ നഷ്ടം നികത്താന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ എബിറ്റാഡയും താഴ്ന്നിട്ടുണ്ട്. 6.6 ശതമാനം ഇടിഞ്ഞ് 323 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇത് 346 കോടി രൂപയായിരുന്നു. പണലാഭം 235 കോടി രൂപയാണ്. 19.2 ശതമാനത്തിന്റെ ഇടിവാണ് ഈ ത്രൈമാസത്തില്‍ നേരിട്ടത്.

വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. 7.6% കുതിച്ചുയര്‍ന്ന് 2512 കോടി രൂപയായി. കമ്പനിയുടെ വരുമാനം വര്‍ഷികാടിസ്ഥാനത്തില്‍ ഒന്നര ശതമാനം വര്‍ധിച്ച് 2370 കോടി രൂപയായിട്ടുണ്ട്. എബിറ്റാഡ 2.3 ശതമാനം കുറഞ്ഞ് 338 കോടി രൂപയായി. പണലാഭം 4.1 ശതമാനം ഇടിഞ്ഞ് 279 കോടിയുമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്പനിയുടെ മെറ്റീരിയല്‍ വിഭാഗത്തിലെ സ്ഥാപനമായ ആര്‍സിസിപിഎല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു യൂണിറ്റാണ് മുകുത്ബാന്‍. 3.9 ദശലക്ഷം ടണ്‍ നെയിംപ്ലേറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ യൂനിറ്റ് 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച് മാസത്തോടെ ഈ യൂനിറ്റിന്റെ എബിറ്റാഡ പോസിറ്റീവായിട്ടുണ്ട്. മഹാരാഷ്ട്രയിലെ വിപണി സാഹചര്യങ്ങള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും യൂനിറ്റിന്റെ പ്രകടനത്തില്‍ പ്രതീക്ഷയുണ്ടെന്ന് ബിര്‍ള പറഞ്ഞു.