3 March 2023 2:26 PM IST
Summary
- ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ഡെല്‍ഹിയില്‍ നടന്ന ഒരു സെഷനില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിനെ പറ്റി അദ്ദേഹം ശുഭപ്രതീക്ഷ പങ്കുവെച്ചത്.
ഡെല്‍ഹി: ആഗോലതലത്തില്‍ ടെലികോം വ്യവസയാത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിയാക്കി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. അന്താരാഷ്ട്ര ടെലികോം വിപണിയിലെ ഏറ്റവും കുറഞ്ഞ 5ജി നിരക്കാകും ഇന്ത്യയില്‍ വരാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മുതല്‍ ഇതിനോടകം വന്‍ വളര്‍ച്ചയാണ് മേഖലയിലുണ്ടായിരിക്കുന്നത്. മിക്ക ടെലികോം സേവനദാതാക്കളും 5ജി വിന്യാസം ഏകദേശം പൂര്‍ത്തീകരിച്ച് കഴിഞ്ഞു.
ഈ അവസരത്തിലാണ് ബില്‍ഗേറ്റ്‌സും തന്റെ വീക്ഷണം പങ്കുവെച്ചത്. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ ഡെല്‍ഹിയില്‍ നടന്ന ഒരു സെഷനില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിനെ പറ്റി അദ്ദേഹം ശുഭപ്രതീക്ഷ പങ്കുവെച്ചത്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഇന്ത്യ അടിത്തറ സ്ഥാപിച്ചു കഴിഞ്ഞുവെന്നും, രാജ്യത്തെ ഡിജിറ്റല്‍ ഐഡന്റിറ്റി സംവിധാനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആക്സസും പേയ്മെന്റും എല്ലാം പ്രത്യേകം ആപ്ലിക്കേഷനുകള്‍ വഴിയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറഞ്ഞ ദിവസങ്ങള്‍ക്കം രാജ്യത്തെ 257 നഗരങ്ങളില്‍ 5ജി അവതരപ്പിച്ചുവെന്ന് ജിയോ അധികൃതര്‍ ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും അതിവേഗത്തില്‍ 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കേരളത്തില്‍ കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം,ആലപ്പുഴ, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ജിയോ അവതരിപ്പിച്ച് കഴിഞ്ഞു.
വെല്‍ക്കം ഓഫര്‍ ലഭിച്ച ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോയുടെ 5ജി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയൂ. ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ 239 രൂപയോ അതിന് മുകളിലോ റീചാര്‍ജ് ചെയ്തിരിക്കണം. 239 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ജിയോ 5ജി ലഭിക്കാനായി 61 രൂപ അധികമായി റീചാര്‍ജ് ചെയ്താല്‍ മതി. 5ജി അപ്ഗ്രേഡ് പ്ലാനാണ് 61 രൂപയുടേത്. വെല്‍ക്കം ഓഫറിന് അര്‍ഹത നേടാന്‍ വേണ്ടി മാത്രമുള്ളതാണ് 61 രൂപയുടെ പ്ലാന്‍.
വെല്‍ക്കം ഓഫറിലൂടെ ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5ജി എക്സ്പീരിയന്‍സ് നല്‍കുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. 1 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും ജിയോ 5ജി നെറ്റ്വര്‍ക്ക് നല്‍കുന്നുണ്ട്.