23 Jan 2024 11:43 AM
Summary
ഭാരതി ഗ്രൂപ്പിന് കീഴിലുള്ള ഇന്‍ഷുറന്‍സ് വിഭാഗമായ ഭാരതി എക്‌സ (AXA) ലൈഫ് ഇന്‍ഷുറന്‍സ് വിൽക്കാൻ കമ്പനി. ഇതിന്റെ ഭാഗമായി എസ്ബിഐ ലൈഫ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ചകള്‍ നടന്ന് വരികയാണ്. ടെലികോം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതി എക്‌സയ്ക്ക് രണ്ട് ശതമാനം വിപണി വിഹിതമുണ്ട്.
2023 ഒക്ടോബറില്‍ ഭാരതി ഗ്രൂപ്പ് അതിന്റെ സംയുക്ത സംരംഭ പങ്കാളിയായ എക്‌സ ഗ്രൂപ്പിന്റെ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസിലെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ പദ്ധതിയിട്ടതിന് പിന്നാലെയാണ് ഈ നീക്കം. എക്‌സയില്‍ നിന്ന് ബിസിനസ്സ് ഏറ്റെടുത്തതിന് ശേഷം, ഭാരതി ഇന്‍ഷുറന്‍സ് ബിസിനസ്സില്‍ നിന്ന് പുറത്തുകടന്ന് ടെലികോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നോക്കുകയാണെന്നാണ് വിപണി വിലയിരുത്തല്‍.
ഭാരതി ഗ്രൂപ്പിന്റെ ഇന്‍ഷുറന്‍സ് ബിസിനസ് വിഭാഗമാണ് ഭാരതി ലൈഫ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (BLVPL). ഭാരതിയും ഫ്രഞ്ച് ഇന്‍ഷുറര്‍സ് കമ്പനിയായ എക്‌സയും ചേര്‍ന്ന് 2006-ല്‍ രണ്ട് സംയുക്ത സംരംഭങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു, ഭാരതി എക്‌സ ലൈഫ് ഇന്‍ഷുറന്‍സിലും ഭാരതി എക്‌സ ജനറല്‍ ഇന്‍ഷുറന്‍സിലും 74 ശതമാനം ഓഹരി ഭാരതി ഗ്രൂപ്പ് കൈവശം വച്ചിരുന്നു.
2020 ല്‍ എഎക്‌സ്എ കമ്പനിയുടെ ഓഹരികള്‍ ഒഴിവാക്കി ഭാരതി എക്‌സ ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭം ഐസിഐസിഐ ലോംബാര്‍ഡില്‍ ലയിച്ചു. ഹിന്ദുജ ഗ്രൂപ്പും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും എക്‌സയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ മുന്‍പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.