5 Oct 2023 12:42 PM
Summary
- ക്യുഐപി വഴി 8,800 കോടി രൂപ സ്വരൂപിക്കും
- പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് വഴി 1,200 കോടി രൂപ വരെ സമാഹരിക്കും
നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസ് 10,000 കോടി രൂപയുടെ ധനസമാഹരണം പ്രഖ്യാപിച്ചു. ക്യുഐപി വഴി 8,800 കോടി രൂപ വരെയും പ്രൊമോട്ടരായ ബജാജ് ഫിൻസെർവിലേക്ക് പ്രിഫറൻഷ്യൽ അലോട്ട്‌മെന്റ് വഴി 1,200 കോടി രൂപ വരെയും സമാഹരിക്കാനാണ് എൻബിഎഫ്‌സി പദ്ധതിയിടുന്നത്.
പ്രൊമോട്ടർ കമ്പനിയായ ബജാജ് ഫിൻസെർവിനു തുല്യമായ ഓഹരികളാക്കി മാറ്റാവുന്ന 15.5 ലക്ഷം വാറന്റുകളാണ് പ്രിഫെറെൻഷ്യൽ ഇഷ്യുവിലൂടെ നല്കുന്നത്. ഇതു പിന്നീട് ഓഹരിയാക്കി മാറ്റും. ഇതോടെ ബജാജ് ഫിൻസെർവിന്റെ വിഹിതം 52.45 ശതമാനത്തിൽ നിന്ന് 52.57 ശതമാനമായി ഉയരും.
ഓരോ വാറന്റും അലോട്ട്മെന്റ് തീയതി മുതൽ 18 മാസത്തിനുള്ളിൽ തുല്യമായ ഓഹരികളാക്കി മാറ്റാം. ബജാജ് ഫിനാൻസ് ഓഹരികൾ വ്യാഴാഴ്ച നേരിയ തോതിൽ താഴ്ന്നു 7,849.25 രൂപയിൽ ക്ലോസ് ചെയ്തു.
സെപ്തംബർ 30 ന് അവസാനിച്ച പാദത്തിൽ പുതിയ വായ്പകളിൽ 26 ശതമാനം വളർച്ച രേഖപ്പെടുത്തി 85.3 ലക്ഷം രൂപയായതായി ബജാജ് ഫിനാൻസ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 67.6 ലക്ഷം ആയിരുന്നു.. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ,നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയുടെ സംയോജിത അഖ് 32 ശതമാനം ഉയർന്നു 3,437 കോടി രൂപയുടെ ഏകീകൃത ലാഭം റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. അതിന്റെ അറ്റ പലിശ വരുമാനവും 26 ശതമാനം വർധിച്ച് 8,398 കോടി രൂപയായിലെത്തി.