14 July 2023 10:47 AM
Summary
- ഇനി മുതല്‍ പ്രീമിയം ഹെൽത്ത്‌കെയര്‍, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എഫ്‌ഇസെഡ്‍സി-യുടെ ഉപകമ്പനി
- ആസ്റ്റര്‍ ഓഹരികള്‍ക്ക് വിപണിയില്‍ മുന്നേറ്റം
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡിന്‍റെ ഉപകമ്പനിയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എഫ്‌ഇസെഡ്‍സി, ജൂലൈ 12-ന് പ്രീമിയം ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെ ശേഷിക്കുന്ന 20 ശതമാനം ഓഹരികൾ സ്വന്തമാക്കി. നേരത്തേ തന്നെ പ്രീമിയം ഹെൽത്ത്‌കെയറിന്‍റെ 80 ശതമാനം ഓഹരികള്‍ ആസ്റ്ററിന്‍റെ കൈവശമായിരുന്നു. പുതിയ ഓഹരികളുടെ ഏറ്റെടുക്കലിനു ശേഷം ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എഫ്‌ഇസെഡ്‍സി-യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയായി പ്രീമിയം ഹെൽത്ത്‌കെയർ ലിമിറ്റഡ് മാറുകയാണ്.
മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഫാർ ഈസ്റ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമുള്ള ഒരു ഹെൽത്ത് കെയർ കമ്പനിയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ആശുപത്രികളും ക്ലിനിക്കുകളും, ഫാർമസികൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹെൽത്ത് കെയർ സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിവ കമ്പനിക്കു കീഴിലുണ്ട്.
ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ 316 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്, മുൻ ക്ലോസുമായി താരതമ്യം ചെയ്യുമ്പോൾ 4.51 ശതമാനത്തിന്‍റെ വര്‍ധനയാണിത്