23 Dec 2022 11:14 AM
മറ്റൊരു ബാങ്ക് തട്ടിപ്പു കൂടി; കോര്‍പറേറ്റ് പവര്‍ ലിമിറ്റഡ് 4,000 കോടി തട്ടി, സിബിഐ അന്വേഷണം
MyFin Desk
കൊല്‍ക്കത്ത ആസ്ഥാനമായുള്ള കോര്‍പറേറ്റ് പവര്‍ ലിമിറ്റഡിനും അതിന്റെ ഡയറക്ടര്‍മാര്‍ക്കുമെതിരെ 4,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ സ്വകാര്യ കമ്പനിക്കും അതിന്റെ പ്രമോട്ടര്‍മാര്‍, ഡയറക്ടര്‍മാര്‍, പേര് വെളിപ്പെടുത്താത്ത പൊതുമേഖല ജീവനക്കാര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവര്‍ക്കെതിരെയാണ് രാതി. 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണ് 4037.87 കോടി രൂപ നല്‍കാനുള്ള്ത്.
മുംബൈ, നാഗ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, ദുര്‍ഗാപൂര്‍, വിശാഖപട്ടണം, ഗാസിയാബാദ് എന്നിങ്ങനെ 16 പ്രദേശങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയിരുന്നു. അഭിജീത് ഗ്രൂപ് ചെയര്‍മാന്‍ മനോജ് ജയസ്വാള്‍, മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ജയ്സ്വാള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉണ്ട്. 2009 നും 2013 നും ഇടയില്‍, കമ്പനി കൃത്രിമമായ പ്രോജക്ട് കോസ്റ്റ് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ചതായും, ബാങ്ക് ഫണ്ട് വകമാറ്റിയതായും ആരോപണമുണ്ട്.
പ്രധാനമായും ബന്ധപ്പെട്ട കക്ഷികളിലേക്കും ഫണ്ടുകളിലേക്കും, ട്രേഡ് ഇടപാടുകള്‍ക്കും നല്‍കേണ്ട ഫണ്ട് ഡമ്മി അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായും ആരോപണമുണ്ട്; അങ്ങനെയാണ് വായ്പ എടുത്ത കമ്പനിക്ക് പണം തട്ടിയെടുക്കാന്‍ കഴിഞ്ഞതെന്ന്, സിബിഐ വ്യക്തമാക്കുന്നു.