image

23 Feb 2023 6:55 AM

Corporates

ഫ്രഷേഴ്‌സായ ടെക്കികളുടെ ശമ്പളം വെട്ടിക്കുറച്ച സംഭവം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധം ശക്തം

MyFin Desk

ഫ്രഷേഴ്‌സായ ടെക്കികളുടെ ശമ്പളം വെട്ടിക്കുറച്ച സംഭവം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധം ശക്തം
X

Summary

  • തൊഴില്‍ മുന്‍പരിചയമില്ലാത്ത, കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഒട്ടേറെ ജീവനക്കാരെ വിപ്രോ റിക്രൂട്ട് ചെയ്തിരുന്നു.


ഡെല്‍ഹി: ടെക്ക് വിഭാഗത്തിലെ പുതുജീവനക്കാരുടെ (ഫ്രഷേഴ്‌സ്) ശമ്പളം 50 ശതമാനത്തിലേറെ വെട്ടിക്കുറയ്ക്കാനുള്ള വിപ്രോയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കമ്പനിയുടെ നീക്കം തീര്‍ത്തും അംഗീകരിക്കാനാവുന്നതല്ലെന്നും തീരുമാനം പുനപരിശോധിക്കേണ്ടതുണ്ടെന്നും ടെക്ക് ജീനക്കാരുടെ യൂണിയനായ നിറ്റ്‌സ് ആവശ്യപ്പെട്ടു. വിപ്രോ ചെയ്തത് ധാര്‍മ്മികതയ്ക്ക് യോജ്യമായ കാര്യമല്ലെന്ന് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

തൊഴില്‍ മുന്‍പരിചയമില്ലാത്ത, കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങിയ ഒട്ടേറെ ജീവനക്കാരെ വിപ്രോ റിക്രൂട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യം വാഗ്ദാനം ചെയ്ത ശമ്പളം അല്ല പിന്നീട് നല്‍കാന്‍ തീരുമാനിച്ചത്. തുകയിലെ വ്യത്യാസം ശ്രദ്ധയില്‍പെട്ടതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു. ഇവരില്‍ നല്ലൊരു വിഭാഗവും കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ കാത്തിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ ശമ്പള വാഗ്ദാനം നല്‍കിയിട്ട് പിന്നീടത് 3.5 ലക്ഷം രൂപ ആയി വെട്ടിക്കുറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ അകത്തും പുറത്തും നിന്ന് വിഷയത്തില്‍ പ്രതിഷേധം ഉയരുന്നതോടെ അധികൃതര്‍ സമ്മര്‍ദ്ദത്തിലാണ്. വിഷയത്തില്‍ വിപ്രോയുടെ ഭാഗത്ത് നിന്നും ഇനിയും വ്യക്തത വരാനുണ്ട്.