18 Dec 2023 6:44 AM
Summary
- ഗുജറാത്തിലും രാജസ്ഥാനിലുമായാണ് നിക്ഷേപങ്ങള്‍
- പോര്‍ട്ട്ഫോളിയോയില്‍ സോളാര്‍, വിന്‍ഡ് പദ്ധതികള്‍
- ഓഹരി വിപണിയില്‍ അംബുജ സിമന്‍റ്സിന് മുന്നേറ്റം
അദാനി ഗ്രൂപ്പിനു കീഴിലുള്ള സിമന്റ് - ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയായ അംബുജ സിമന്റ്സ് പുനരുപയോഗ ഊർജ്ജ പദ്ധതികളിൽ 6,000 കോടി രൂപയുടെ ഗണ്യമായ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. 1,000 മില്യൺ ഉല്‍പ്പാദന ശേഷി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണിത്. ഈ നിക്ഷേപ പദ്ധതിയില്‍ ഗുജറാത്തിലെ 600 മെഗാവാട്ട് സോളാര്‍ പദ്ധതിയും 150 മെഗാവാട്ട് വിൻഡ് പവർ പദ്ധതിയും രാജസ്ഥാനിലെ 250 മെഗാവാട്ട് സോളാർ പദ്ധതിയും ഉൾപ്പെടുന്നുവെന്ന് അംബുജ സിമന്റ്‌സ് തിങ്കളാഴ്ച റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
നിലവിലുള്ള 84 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷിയാണ് കമ്പനിക്കുള്ളത്. 2025-26 അവസാനത്തോടെ പുതിയ നിക്ഷേപങ്ങളില്‍ നിന്നുള്ള പൂര്‍ണമായ ശേഷി കൈവരിക്കാനാകും എന്നാണ് അംബുജ സിമന്‍റ്സ് പ്രതീക്ഷിക്കുന്നത്. ഹരിത ഊർജത്തിൽ നിന്ന് കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉൽപ്പാദനം സാധ്യമാകുന്നതോടെ, വൈദ്യുതിക്കായുള്ള ചെലവിടല്‍ കിലോവാട്ട് മണിക്കൂറിന് 6.46 രൂപ എന്നതില്‍ നിന്ന് 5.16 രൂപയായി കുറയും.
വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റംസ് (WHRS) ശേഷി നിലവിലെ 103 മെഗാവാട്ടിൽ നിന്ന് 5 വർഷത്തിനുള്ളിൽ 397 മെഗാവാട്ടായി ഉയർത്തുന്നതിനും അംബുജ സിമന്റ്‌സ് ലക്ഷ്യമിടുന്നുണ്ട്, ഇത് വൈദ്യുതി ചെലവ് കൂടുതൽ കുറയ്ക്കും.
ഇന്ന് രാവിലെ 11:51ന്, എന്‍എസ്ഇയിൽ അംബുജ സിമന്റ്സ് ഓഹരികള്‍ 1.23 ശതമാനം ഉയർന്ന് 528.80 രൂപയിൽ വ്യാപാരം നടക്കുന്നു