5 April 2023 5:46 AM
Summary
- ആഗോളതലത്തില്‍ വലിയ രീതിയിലുള്ള കൂട്ടപ്പിരിച്ചുവിടലാണ് കമ്പനി നടത്തിയത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി 100 ജീവനക്കാരെ പിരിച്ചുവിട്ട ആമസോണ്‍. കമ്പനിയുടെ ഗെയിമിംഗ് ബിസിനസ് വിഭാഗമായ പ്രൈം ഗെയിമിംഗ്, ഗെയിം ഗ്രോത്ത്, സാന്‍ ഡീഗോ സ്റ്റുഡയോ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് വെട്ടിക്കുറയ്ക്കുന്നത്.
ഗെയിമിംഗ് ബിസിനസില്‍ കമ്പനി ഏറെ തിരിച്ചടികള്‍ നേരിടുന്ന അവസരത്തിലാണ് പിരിച്ചുവിടല്‍ നടന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ നടക്കാനാണ് സാധ്യത. കോവിഡ് ശക്തമായിരുന്ന സമയത്ത് കമ്പനി ചില ഗെയിമുകള്‍ സൃഷ്ടിച്ച് ഇറക്കിയെങ്കിലും മാര്‍ക്കറ്റില്‍ ശ്രദ്ധ നേടിയിരുന്നില്ല.
ആഗോളതലത്തില്‍ 18,000 പേരെ പിരിച്ചുവിടുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ കമ്പനി അറിയിച്ചിരുന്നു. ഇതില്‍ കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ ജോലി ചെയ്യുന്ന 1,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. അഞ്ചു മാസത്തെ ശമ്പളം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുമെന്ന് അന്ന കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ടെക്ക്, ഹ്യുമന്‍ റിസോഴ്സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പിരിച്ചുവിടുന്നത്.