8 Oct 2023 4:30 AM GMT
Summary
ഇറക്കുമതി ചെയ്ത വസ്തുക്കളെ തെറ്റായി വര്‍ഗീകരിച്ചു എന്ന് ആരോപിച്ചാണ് പിഴ
കസ്റ്റംസ് ആക്ട് പ്രകാരം ഏകദേശം 9 കോടി രൂപ പിഴ ചുമത്തിക്കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച നോട്ടീസിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ അറിയിച്ചു. ഈ നടപടി കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളിലോ, പ്രവർത്തനങ്ങളിലോ മറ്റ് പ്രവർത്തനങ്ങളിലോ കാര്യമായ സ്വാധീനം ചെലുത്തുന്നത് അല്ലെന്നും ഭാരതി എയർടെൽ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.
ഡൽഹി എയർ കസ്റ്റംസ് കമ്മീഷണറേറ്റിലെ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണറാണ് കസ്റ്റംസ് ആക്ട് പ്രകാരം 9,01,95,504 രൂപ പിഴ ചുമത്തി ഉത്തരവ് പാസാക്കിയിട്ടുള്ളതെന്ന് ഫയലിംഗിൽ പറയുന്നു. ഇറക്കുമതി ചെയ്ത വസ്തുക്കളെ തെറ്റായി വര്‍ഗീകരിച്ചു എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയിട്ടുള്ളത്.
"കമ്പനി ഈ ഉത്തരവിനെ ഉചിതമായ അപ്പീൽ ഫോറത്തിൽ വെല്ലുവിളിക്കും," എയർടെൽ പ്രസ്താവനയില്‍ പറഞ്ഞു.