image

1 Aug 2023 1:33 AM GMT

Corporates

സ്പെക്ട്രം കുടിശ്ശികയിലെ 8000 കോടി രൂപ എയര്‍ടെല്‍ തിരിച്ചടച്ചു

MyFin Desk

airtel repays 8000 crore spectrum dues
X

Summary

  • ഓഹരി വിപണിയില്‍ ഇന്ന് എയര്‍ടെലിന് ഇടിവ്
  • ചെലവു ചുരുക്കാനുള്ള അവസരങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തുമെന്ന് കമ്പനി


2015ലെ ലേലത്തില്‍ ലഭിച്ച സ്‌പെക്‌ട്രത്തിന്‍റെ ഭാഗമായ പേയ്മെന്‍റുകളില്‍ 8,024 കോടി രൂപ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് (DoT) മുൻകൂർ അടച്ചതായി പ്രമുഖ എയർടെൽ തിങ്കളാഴ്ച അറിയിച്ചു. സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി, 10 ശതമാനം പലിശയോടൊപ്പമാണ് ഈ തവണകളിലെ തിരിച്ചടവ് നടത്തിയത്.

തങ്ങൾക്ക് ലഭ്യമായ ചെലവ് കുറഞ്ഞ ഫിനാന്‍സിംഗ് പ്രയോജനപ്പെടുത്തിക്കൊണ്ടാണ് മുന്‍കൂര്‍ തിരിച്ചടവ് നടത്തിയതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇതുപോലെ സാമ്പത്തിക ചെലവിടല്‍ കുറയ്ക്കുന്നതിനും പലിശ ലാഭിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും മുതലാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ചെലവു ചുരുക്കുന്നതിലും സാമ്പത്തിക ക്രമീകരണത്തിലുമുള്ള ശ്രദ്ധ തുടരുകയാണെന്നും എയർടെൽ പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ദാതാവായ എയര്‍ടെല്‍ 2022 ഒക്ടോബറിലാണ് ഇന്ത്യയിൽ 5G സേവനങ്ങൾ പുറത്തിറക്കിയത്. 0.68 ശതമാനം ഇടിവോടെ 889 രൂപയ്ക്കാണ് എന്‍എസ്‍ഇ-യില്‍ ഭാരതി എയര്‍ടെലിന്‍റെ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 3നാണ് കമ്പനി തങ്ങളുടെ ആദ്യപാദ ഫലങ്ങള്‍ പുറത്തുവിടുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമായി നടന്ന 5ജി ലേലത്തില്‍ 43,084 കോടി രൂപയുടെ സ്പെക്ട്രമാണ് എയര്‍ടെല്‍ സ്വന്തമാക്കിയത്.