image

23 Nov 2023 9:19 AM GMT

Corporates

ബെംഗളൂരു ആസ്ഥാനമായുള്ള 'റീ ഫ്രെയ്സ്.എഐ'യെ ഏറ്റെടുത്ത് അഡോബ്

MyFin Desk

Adobe acquires Bengaluru-based Rephrase.AI
X

Summary

ഭൂരിഭാഗം ജീവനക്കാരെയും ഉൾക്കൊള്ളുന്നതാണ് ഈ ഏറ്റെടുക്കൽ


ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ-ഡ്രൈവ് വീഡിയോ നിർമാതാക്കളായ റീ ഫ്രെയ്സ്.എഐ ആഗോള സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബ് ഏറ്റെടുത്തു. അഡോബ് ഏറ്റെടുക്കലിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഭൂരിഭാഗം ജീവനക്കാരെയും ഉൾക്കൊള്ളുന്നതാണ് ഈ ഏറ്റെടുക്കൽ. റീ ഫ്രെയ്സ്.എഐ സ്ഥാപകരും സോഫ്റ്റ്‌വെയർ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അഡോബ് അറിയിച്ചു. റീ ഫ്രെയ്സ്.എഐ-ൽ നിലവിൽ 45 ജീവനക്കാരുണ്ട്.

ഈ ഡീൽ പൂർത്തിയാവുന്നതോടെ ഫോട്ടോഷോപ്പ്, പ്രീമിയർ പ്രോ, ഇല്ലസ്‌ട്രേറ്റർ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ എഡിറ്റിംഗ് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്ന അഡോബിന്, ഇൻ-ഹൗസ് വീഡിയോ എഡിറ്റിംഗ് പ്ലാറ്റ്ഫോം, ക്രിയേറ്റീവ് ക്ലൗഡ് ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐ വീഡിയോ നിർമാണ മേഖലയിലേക്കും കടക്കാം.

റീ ഫ്രെയ്സ്.എഐ ടെക്സ്റ്റ്-ടു-വീഡിയോ ജനറേഷൻ പ്ലാറ്റ്‌ഫോമുകളും ടൂളുകളും വികസിപ്പിക്കുന്ന കമ്പനിക്ക് 50,000-ത്തിലധികം ഉപയോക്താക്കളുണ്ട്.

ഐഐടി പൂർവ്വ വിദ്യാർത്ഥികളായ ആശ്രേ മൽഹോത്ര, നിശീത് ലഹോട്ടി, ശിവം മംഗ്ല എന്നിവർ ചേർന്നാണ് 2019-ൽ റീ ഫ്രെയ്സ്.എഐ സ്ഥാപിച്ചത്.