image

30 Jan 2023 11:50 AM GMT

Stock Market Updates

കാര്യമായ പ്രതികരണം ഇല്ലാതെ അദാനി എൻറർപ്രൈസസ് എഫ്പിഒ, രണ്ടാം ദിനം 2 ശതമാനം

MyFin Desk

adani fpo no increase
X

Summary

ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപകര്‍ക്കായി 12821336 ഓഹരികള്‍ നീക്കി വെച്ചതില്‍ 4576 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. ഇന്ന് ഈ വിഭാഗത്തില്‍ പുതിയ നിക്ഷേപം ഉണ്ടായിട്ടില്ല.



ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ അദാനി എന്റര്‍പ്രൈസസ് എഫ്പിഒയുടെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ നിക്ഷേപകരില്‍ നിന്ന് തണുപ്പന്‍ പ്രതികരണം തന്നെയാണ് ഇന്നും ലഭിച്ചത്. രണ്ടാം ദിനത്തില്‍ ഉച്ചവരെ ആകെ 2 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. ആദ്യ ദിനത്തില്‍ ഒരു ശതമാനമാണ് സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. ജനുവരി 31 ന് അവസാനിക്കുന്ന എഫ് പിഒയില്‍ നിലവില്‍ ആകെ 8,79,340 ഓഹരികള്‍ക്കാണ് ബിഡ ്‌ലഭിച്ചത്. 20,000 കോടി രൂപ സമാഹരിക്കുന്നതിനായി 4,55,06791 ഓഹരികളാണ് കമ്പനി എഫ് പിഓയിലുടെ ഇഷ്യൂ ചെയ്യാന്‍ പദ്ധതിയിട്ടിട്ടുള്ളത്. എല്‍ഐസി 300 കോടി രൂപ ഇതുവരെ എഫ്പിഒയില്‍ നിക്ഷേപിച്ചു.

വിപണിയിലുള്ള ഓഹരി വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് കമ്പനി എഫ് പിഒ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എഫ് പിഒ ആരംഭിക്കുന്നതിനു മുന്‍പ് ഹിന്‍ഡന്‍ബെര്‍ഗ് പുറത്തു വിട്ട റിപ്പോര്‍ട്ട് അദാനി ഗ്രൂപ്പിന്റെ തന്നെ പതനത്തിന് തുടക്കമിട്ടു. സ്റ്റോക്ക് കൃത്രിമത്വം, അക്കൗണ്ടിംഗ് തട്ടിപ്പ്, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിപണിയില്‍ അദാനിയുടെ ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടു. എഫ് പിഒ പ്രഖ്യാപിച്ച അദാനി എന്റര്‍പ്രൈസ് ലിമിറ്റഡിന്റെ(എഇഎല്‍ ) ഓഹരിയും വലിയ തോതില്‍ തകര്‍ന്നു. എഫ് പിഒയ്ക്കായി പ്രഖ്യാപിച്ച വിലയേക്കാള്‍ താഴ്ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എഇഎല്‍ വ്യാപാരം ചെയ്തിരുന്നത്.

ഓഹരി ഒന്നിന് 3,112 -3,276 രൂപയാണ് എഫ് പിഒയില്‍ നിശ്ചയിച്ചിരുന്ന പ്രൈസ് ബാന്‍ഡ്. എന്നാല്‍ വിപണിയില്‍ എഇഎല്ലിന്റെ ഓഹരികള്‍ 2,892.85 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ 413 പേജുകളടങ്ങിയ മറുപടി അദാനി ഗ്രൂപ്പ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ എഇഎല്ലിന്റെ ഓഹരിയുടെ ഇടിവില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 22,90,8464 ഓഹരികള്‍ നീക്കി വെച്ചതില്‍ 7,70,420 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. അതി സമ്പന്നര്‍ക്കായി 96,16,323 ഓഹരികള്‍ മാറ്റി വെച്ചതില്‍ 85492 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്തത്. ക്വാളിഫൈഡ് ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപകര്‍ക്കായി 12821336 ഓഹരികള്‍ നീക്കി വെച്ചതില്‍ 4576 ഓഹരികളാണ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. ഇന്ന് ഈ വിഭാഗത്തില്‍ പുതിയ നിക്ഷേപം ഉണ്ടായിട്ടില്ല.