20 Oct 2023 5:37 PM
Summary
- രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നു തെക്കന്‍ പ്രദേശത്തേക്ക് 4500 മെഗാവാട്ട് വൈദ്യുതിയുടെ തടസമില്ലാത്ത പ്രസരണം സാധ്യമാക്കുന്നതാണ് പുതിയ ലൈന്‍.
കൊച്ചി: അദാനി എനര്‍ജി സൊലൂഷന്‍സിന്റെ വരോറ-കുര്‍ണൂള്‍ 765 കെവി പ്രസരണ ലൈന്‍ കമ്മീഷന്‍ ചെയ്തു. മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ലൈനിന് 1756 കിലോമീറ്ററാണ് നീളംത്. ഇതോടു കൂടി അദാനി എനര്‍ജി സൊലൂഷന്‍സിന്റെ സാന്നിധ്യം രാജ്യത്തിന്റെ എല്ലാ ്പ്രദേശങ്ങളിലുമായി.
എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെ ഭാഗമായ മെഗാ ടവറുകള്‍, ഇതാദ്യമായി കൃഷ്ണ, ഗോദാവരി നദികളെ കടക്കുന്ന നിര്‍മിതി എന്നീ പ്രത്യേകതകളും പുതിയ ലൈനിനുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നു തെക്കന്‍ പ്രദേശത്തേക്ക് 4500 മെഗാവാട്ട് വൈദ്യുതിയുടെ തടസമില്ലാത്ത പ്രസരണം സാധ്യമാക്കുന്നതാണ് പുതിയ ലൈന്‍.