6 Oct 2022 4:56 AM GMT
Summary
ഡെല്‍ഹി: 2,200 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ വ്യാവസായിക, ലോജിസ്റ്റിക് റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആക്റ്റിസുമായി ചേര്‍ന്ന് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ആക്റ്റിസ് ഒരു ആഗോള നിക്ഷേപ സ്ഥാപനമാണ്. മഹീന്ദ്ര ലൈഫ്‌സ്‌പേസ് അല്ലെങ്കില്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍, ആക്റ്റിസ് അല്ലെങ്കില്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായിട്ടായിരിക്കും നിക്ഷേപിക്കുക. സംയുക്ത സംരംഭത്തില്‍ 26 ശതമാനം മുതല്‍ 40 ശതമാനം വരെ ഓഹരികള്‍ ഉണ്ടായിരിക്കും. ബാക്കി തുക ആക്റ്റിസിനോ അതിന്റെ അനുബന്ധ […]
ഡെല്‍ഹി: 2,200 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തില്‍ വ്യാവസായിക, ലോജിസ്റ്റിക് റിയല്‍ എസ്റ്റേറ്റ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആക്റ്റിസുമായി ചേര്‍ന്ന് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് സംയുക്ത സംരംഭം പ്രഖ്യാപിച്ചു. ആക്റ്റിസ് ഒരു ആഗോള നിക്ഷേപ സ്ഥാപനമാണ്.
മഹീന്ദ്ര ലൈഫ്‌സ്‌പേസ് അല്ലെങ്കില്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍, ആക്റ്റിസ് അല്ലെങ്കില്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ സംയുക്തമായിട്ടായിരിക്കും നിക്ഷേപിക്കുക.
സംയുക്ത സംരംഭത്തില്‍ 26 ശതമാനം മുതല്‍ 40 ശതമാനം വരെ ഓഹരികള്‍ ഉണ്ടായിരിക്കും. ബാക്കി തുക ആക്റ്റിസിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ ആയിരിക്കും. ഇരുകമ്പനികളും ഇന്ത്യയിലുടനീളമുള്ള ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്.