6 July 2022 9:30 AM GMT
Summary
കെപിഐ ഗ്രീന്‍ എനര്‍ജിക്ക്, നോവ്യു ജ്വല്ലറിയില്‍ നിന്ന് 23.60 മെഗാവാട്ട് കപ്പാസിറ്റിയും നോവ്യു ഡയമണ്ടില്‍ നിന്ന് മൂന്ന് മെഗവാട്ട് കപ്പാസിറ്റിയും ഉള്ള സോളാര്‍ പവര്‍ പ്രോജക്റ്റുകള്‍ സ്ഥാപിക്കാനുള്ള വലിയ ഓര്‍ഡർ ലഭിച്ചതിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടയിൽ 16 ശതമാനം ഉയര്‍ന്നു. ഓഹരി വില 96.25 രൂപ, അതായത് 14.25 ശതമാനം, ഉയര്‍ന്ന് 771.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മാസം റേറ്റിംഗ് ഏജന്‍സിയായ കെയര്‍, കമ്പനിയുടെ മൊത്തം കടമായ 261.25 കോടിയുടെ ക്രെഡിറ്റ് റേറ്റിംഗ്, അതിന്റെ […]
കെപിഐ ഗ്രീന്‍ എനര്‍ജിക്ക്, നോവ്യു ജ്വല്ലറിയില്‍ നിന്ന് 23.60 മെഗാവാട്ട് കപ്പാസിറ്റിയും നോവ്യു ഡയമണ്ടില്‍ നിന്ന് മൂന്ന് മെഗവാട്ട് കപ്പാസിറ്റിയും ഉള്ള സോളാര്‍ പവര്‍ പ്രോജക്റ്റുകള്‍ സ്ഥാപിക്കാനുള്ള വലിയ ഓര്‍ഡർ ലഭിച്ചതിനെത്തുടർന്ന് കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടയിൽ 16 ശതമാനം ഉയര്‍ന്നു. ഓഹരി വില 96.25 രൂപ, അതായത് 14.25 ശതമാനം, ഉയര്‍ന്ന് 771.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ മാസം റേറ്റിംഗ് ഏജന്‍സിയായ കെയര്‍, കമ്പനിയുടെ മൊത്തം കടമായ 261.25 കോടിയുടെ ക്രെഡിറ്റ് റേറ്റിംഗ്, അതിന്റെ മുന്‍ റേറ്റിംഗായ 'പോസിറ്റീവ്' എന്നതില്‍ നിന്ന് 'സ്ഥിരം' (stable) ആയി ഉയര്‍ത്തിയിരുന്നു. റേറ്റിംഗ് ഉയർച്ചയ്ക്ക് കാരണമായ ഘടകങ്ങള്‍, ഈ സാമ്പത്തിക വര്‍ഷത്തെ ഗ്രൂപ്പ് ലെവലിലുള്ള ലാഭക്ഷമതയും, വളര്‍ച്ചാശേഷിയുമാണ്. കാപ്റ്റീവ് പവര്‍ പ്ലാന്റുകളുടെ വിജയകരമായ പൂര്‍ത്തീകരണവും, അനുബന്ധ കമ്പനികള്‍ 28 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ പൂര്‍ത്തീകരിച്ചതും ഇതിനെ സഹായിച്ചു. കാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍ക്കായുള്ള മികച്ച ഓര്‍ഡര്‍ ബുക്ക് ഈ വര്‍ഷം മേയ് മാസത്തില്‍ 350 കോടി രൂപയുടേതാണ്. 2021 ഡിസംബറില്‍ ഇത് 180 കോടി രൂപയുടേതായിരുന്നു. ഈ പദ്ധതികളെല്ലാം വരുന്ന ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇതിലൂടെ ഈ സാമ്പത്തിക വര്‍ഷം തന്നെ കാര്യമായ വരുമാന വര്‍ദ്ധനവ് സൃഷ്ടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.