image

18 May 2022 4:09 AM IST

Corporates

അദാനി സ്ഥാപനങ്ങളില്‍ 15,400 കോടി രൂപ നിക്ഷേപിച്ച് അബുദാബിയിലെ ഐഎച്ച്സി

MyFin Bureau

അദാനി സ്ഥാപനങ്ങളില്‍ 15,400 കോടി രൂപ നിക്ഷേപിച്ച് അബുദാബിയിലെ ഐഎച്ച്സി
X

Summary

ഡെല്‍ഹി: അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍), അദാനി ട്രാന്‍സ്മിഷന്‍ (എടിഎല്‍), അദാനി എന്റര്‍പ്രൈസസ് (എഇഎല്‍) എന്നിങ്ങനെ മൂന്ന് അദാനി പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഐഎച്ച്സി എജിഇഎല്‍, എടിഎല്‍ എന്നിവയില്‍ 3,850 കോടി രൂപ വീതവും, എഇഎല്ലില്‍ 7,700 കോടി രൂപയും നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഈ നിക്ഷേപത്തില്‍ എത്രത്തോളം കമ്പനികളുടെ ഓഹരികളാക്കി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. ബിസിനസ്സിന്റെ തന്ത്രപരമായ വിപുലീകരണം, […]


ഡെല്‍ഹി: അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍), അദാനി ട്രാന്‍സ്മിഷന്‍ (എടിഎല്‍), അദാനി എന്റര്‍പ്രൈസസ് (എഇഎല്‍) എന്നിങ്ങനെ മൂന്ന് അദാനി പോര്‍ട്ട്ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു.

ഐഎച്ച്സി എജിഇഎല്‍, എടിഎല്‍ എന്നിവയില്‍ 3,850 കോടി രൂപ വീതവും, എഇഎല്ലില്‍ 7,700 കോടി രൂപയും നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഈ നിക്ഷേപത്തില്‍ എത്രത്തോളം കമ്പനികളുടെ ഓഹരികളാക്കി മാറ്റുമെന്ന് പറഞ്ഞിട്ടില്ല.

ബിസിനസ്സിന്റെ തന്ത്രപരമായ വിപുലീകരണം, നിക്ഷേപ പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഐഎച്ച്സിയുടെ ചുമതലയുമായി ഒത്തുചേരുന്നുവെന്ന് ഐഎച്ച്സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു.

2020 നും 2021 നും ഇടയില്‍ 41 ബില്യണ്‍ ഡോളറിലെത്തിയ യുഎഇയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ 4.87 ശതമാനമാണ് ഈ കരാര്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദന ശേഷി 390 ജിഗാവാട്ടില്‍ കൂടുതലാണ്. കൂടാതെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം 100 ജിഗാവാട്ട് കവിയുന്നു. 2030-ഓടെ രാജ്യത്തിന് 45 ജിഗാവാട്ട് വിതരണം ചെയ്യാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയെ ഐഎച്ച്സിയുടെ നിക്ഷേപം പിന്തുണയ്ക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.

യുഎഇയിലെ സുസ്ഥിര ഊര്‍ജം, ആരോഗ്യ സംരക്ഷണം, ഭക്ഷണം, ഇന്‍ഫ്രാസ്ട്രക്ചര്‍, ഊര്‍ജ പരിവര്‍ത്തനം എന്നിവയില്‍ തന്ത്രപ്രധാനമായ നിക്ഷേപകന്‍ എന്ന നിലയില്‍ ഐഎച്ച്സിയുടെ പങ്കിനെ ഗ്രൂപ്പ് വിലമതിക്കുന്നതായി എജിഇഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി പറഞ്ഞു.