7 May 2022 7:00 AM GMT
Summary
മുംബൈ: ലയന പദ്ധതിയുമായി എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും രംഗത്ത്. കാര്യക്ഷമമുള്ള മികച്ച ഐടി സേവന ദാതാവിനെ സൃഷ്ടിക്കുകയുമാണ് ലയന ലക്ഷ്യം. 3.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത വാർഷിക വരുമാനം ഇതുമൂലം സമാഹരിക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ലയനം പൂര്‍ത്തിയാകുന്നതോടെ സംയുക്ത സ്ഥാപനത്തിന്റെ പേര് എല്‍ഐടിമൈന്‍ഡ്ട്രീ എന്നായിരിക്കും. മൈന്‍ഡ്ട്രീയുടെ എല്ലാ ഓഹരി ഉടമകള്‍ക്കും മൈന്‍ഡ്ട്രീയുടെ ഓരോ 100 ഓഹരികള്‍ക്കും എല്‍ടിഐയുടെ 73 ഓഹരികള്‍ നല്‍കും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഇരു കമ്പനികളുടേയും സംയോജനം കൊണ്ട് സാധ്യമാകുമെന്ന് എല്‍ടിഐ […]
മുംബൈ: ലയന പദ്ധതിയുമായി എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്കും മൈന്‍ഡ്ട്രീയും രംഗത്ത്. കാര്യക്ഷമമുള്ള മികച്ച ഐടി സേവന ദാതാവിനെ സൃഷ്ടിക്കുകയുമാണ് ലയന ലക്ഷ്യം. 3.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത വാർഷിക വരുമാനം ഇതുമൂലം സമാഹരിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
ലയനം പൂര്‍ത്തിയാകുന്നതോടെ സംയുക്ത സ്ഥാപനത്തിന്റെ പേര് എല്‍ഐടിമൈന്‍ഡ്ട്രീ എന്നായിരിക്കും. മൈന്‍ഡ്ട്രീയുടെ എല്ലാ ഓഹരി ഉടമകള്‍ക്കും മൈന്‍ഡ്ട്രീയുടെ ഓരോ 100 ഓഹരികള്‍ക്കും എല്‍ടിഐയുടെ 73 ഓഹരികള്‍ നല്‍കും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഇരു കമ്പനികളുടേയും സംയോജനം കൊണ്ട് സാധ്യമാകുമെന്ന് എല്‍ടിഐ ചെയര്‍മാന്‍ എ എം നായിക് പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ എല്‍ടിഐ സി ഇ ഒ സഞ്ജയ് ജലോന കമ്പനിയില്‍ നിന്ന് നേരത്തെ രാജിവച്ചിരുന്നു.