17 March 2022 1:23 AM
Summary
ഡെല്‍ഹി: നാല് കമ്പനികള്‍ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി ലിമിറ്റഡിന്റെ (JSWNEL), പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായി മാറിയതായി ജെഎസ്ഡബ്ല്യു എനര്‍ജി ബുധനാഴ്ച അറിയിച്ചു. ജെഎസ്ഡബ്ല്യു റിന്യൂ എനര്‍ജി (കാര്‍) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജി (ഡോള്‍വി) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി (കുതേര്‍) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു ഹൈഡ്രോ എനര്‍ജി ലിമിറ്റഡ് എന്നിവയാണ് പുതുതായി ചേര്‍ക്കപ്പെട്ടവ. 2021 നവംബര്‍ 25 ന് നടന്ന കമ്പനി യോഗത്തില്‍, കമ്പനിയുടെ ഗ്രീന്‍ (പുനരുപയോഗിക്കാവുന്ന) ബിസിനസ്സ്, ഗ്രേ (തെര്‍മല്‍) ബിസിനസ്സ് എന്നിവയുടെ പുനഃസംഘടനയ്ക്ക് ബോര്‍ഡ് അംഗീകാരം […]
ഡെല്‍ഹി: നാല് കമ്പനികള്‍ ജെഎസ്ഡബ്ല്യു നിയോ എനര്‍ജി ലിമിറ്റഡിന്റെ (JSWNEL), പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായി മാറിയതായി ജെഎസ്ഡബ്ല്യു എനര്‍ജി ബുധനാഴ്ച അറിയിച്ചു. ജെഎസ്ഡബ്ല്യു റിന്യൂ എനര്‍ജി (കാര്‍) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജി (ഡോള്‍വി) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു എനര്‍ജി (കുതേര്‍) ലിമിറ്റഡ്, ജെഎസ്ഡബ്ല്യു ഹൈഡ്രോ എനര്‍ജി ലിമിറ്റഡ് എന്നിവയാണ് പുതുതായി ചേര്‍ക്കപ്പെട്ടവ.
2021 നവംബര്‍ 25 ന് നടന്ന കമ്പനി യോഗത്തില്‍, കമ്പനിയുടെ ഗ്രീന്‍ (പുനരുപയോഗിക്കാവുന്ന) ബിസിനസ്സ്, ഗ്രേ (തെര്‍മല്‍) ബിസിനസ്സ് എന്നിവയുടെ പുനഃസംഘടനയ്ക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. ഇതിലൂടെ ഓഹരി ഉടമകളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു ഹോള്‍ഡിംഗ് ഘടന സജ്ജീകരിക്കാനാകും.
ജെഎസ്ഡബ്ല്യു റിന്യൂ എനര്‍ജി (കാര്‍) ലിമിറ്റഡിലും ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജി (ഡോള്‍വി) ലിമിറ്റഡിലുമുള്ള ജെഎസ്ഡബ്ല്യു ഫ്യൂച്ചര്‍ എനര്‍ജി ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികളും ജെഎസ്ഡബ്ല്യു നിയോ എനര്‍ജി ലിമിറ്റഡിന് (JSWNEL) കൈമാറിയതായി ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.