image

15 March 2022 1:05 AM GMT

Corporates

ജെയ്പീ ഇന്‍ഫ്രാടെക്കിന് ഏഴ് ലക്ഷം രൂപ പിഴയിട്ട് സെബി

PTI

ജെയ്പീ ഇന്‍ഫ്രാടെക്കിന് ഏഴ് ലക്ഷം രൂപ പിഴയിട്ട് സെബി
X

Summary

ഡെല്‍ഹി: വിപണിയിൽ ആവശ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. വിപണി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കമ്പനി ഇഷ്യൂ ചെയ്തതും, ലിസ്റ്റ് ചെയ്തതുമായ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡെറ്റ് (എന്‍സിഡി) സെക്യൂരിറ്റികളുടെ സീരീസ് വെളിപ്പെടുത്തലുകള്‍ കമ്പനി നടത്തിയിട്ടില്ലെന്ന് സെബി ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിവിധ സീരീസ് എന്‍സിഡികളുമായി ബന്ധപ്പെട്ട് പലിശ/ പ്രിന്‍സിപ്പല്‍ പേയ്മെന്റിലെ വീഴ്ച്ച ബിഎസ്ഇയെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. ഒരു ലിസ്റ്റ് ചെയ്ത സ്ഥാപനം, ത്രൈമാസത്തിലും, അര്‍ദ്ധവര്‍ഷത്തിലും, […]


ഡെല്‍ഹി: വിപണിയിൽ ആവശ്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡിന് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി ഏഴ് ലക്ഷം രൂപ പിഴ ചുമത്തി.

വിപണി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കമ്പനി ഇഷ്യൂ ചെയ്തതും, ലിസ്റ്റ് ചെയ്തതുമായ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡെറ്റ് (എന്‍സിഡി) സെക്യൂരിറ്റികളുടെ സീരീസ് വെളിപ്പെടുത്തലുകള്‍ കമ്പനി നടത്തിയിട്ടില്ലെന്ന് സെബി ഉത്തരവില്‍ പറയുന്നു. എന്നാല്‍ വിവിധ സീരീസ് എന്‍സിഡികളുമായി ബന്ധപ്പെട്ട് പലിശ/ പ്രിന്‍സിപ്പല്‍ പേയ്മെന്റിലെ വീഴ്ച്ച ബിഎസ്ഇയെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

ഒരു ലിസ്റ്റ് ചെയ്ത സ്ഥാപനം, ത്രൈമാസത്തിലും, അര്‍ദ്ധവര്‍ഷത്തിലും, വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണ്.

എന്നാല്‍, ജെയ്പീ ഇന്‍ഫ്രാടെക് അത് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് വിപണി മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് സെബി 7 ലക്ഷം രൂപ പിഴ ഈടാക്കിയത്.