image

28 Dec 2023 11:54 AM GMT

Corporates

ഗുജറാത്ത് സർക്കാരുമായുള്ള 14,500 കോടി കരാർ; കുതിച്ചുയർന്ന് ഹഡ്‌കോ

MyFin Desk

14,500 crore deal with gujarat government, jump up and hudco
X

Summary

  • പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഭവന, നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ
  • 12 കോടി ഹഡ്‌കോ ഓഹരികൾ ഇന്നത് വ്യപാരത്തിൽ കൈ മാറി
  • കമ്പനിയിൽ സർക്കാരിന് 81.8 ശതമാനം ഓഹരികളുണ്ട്


പൊതുമേഖലാ സ്ഥാപനമായ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ഹഡ്‌കോ) ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 18 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഗുജറാത്ത് സംസ്ഥാന സർക്കാരുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതിന് ശേഷമാണ് ഓഹരികൾ കുതിച്ചുയർന്നത്. പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഭവന, നഗര അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 14,500 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനുള്ള കരാറാണ് ഗുജറാത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചത്.

ഇന്നത്തെ വ്യാപാരമധ്യേ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ഹഡ്കോയുടെ ഓഹരികൾ 18 ശതമാനത്തിലധികം ഉയർന്ന് എക്കാലത്തെയും ഉയർന്ന വിലയായ 136.80 രൂപയിലെത്തി. ഒരു വർഷ കാലയളവിൽ ഓഹരികൾ 145 ശതമാനത്തോളം ഉയർന്നു.

വിവിധ ഭവന-അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കി സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ഗുജറാത്ത് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സാങ്കേതിക-സാമ്പത്തിക സ്ഥാപനമായതിനാൽ, ഹഡ്‌കോ രാജ്യത്തെ ഭവന, നഗര വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന മേഖലയിലാണ് പ്രവർത്തിക്കുന്നത്.

മൊത്തം 12 കോടി ഹഡ്‌കോ ഓഹരികൾ ഇന്നത് വ്യപാരത്തിൽ കൈ മാറി. ഇത് ഒരു ആഴ്‌ചയിലെ ശരാശരി വോളിയമായ 3 കോടിയേക്കാൾ കൂടുതലാണ്. ഓഹരികളുടെ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (ആർഎസ്ഐ) 80.97 ലാണുള്ളത്. ഇത് ഓഹരികളുടെ അമിതമായ വാങ്ങലിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികൾ 63 ശതമാനം ഉയർന്നു.

ഏറ്റവും പുതിയ ഷെയർഹോൾഡിംഗ് പാറ്റേൺ അനുസരിച്ച്, കമ്പനിയിൽ സർക്കാരിന് 81.8 ശതമാനം ഓഹരിയാനുള്ളത്. എഫ്‌ഐഐകൾക്ക് 0.65 ശതമാനം ഓഹരികളും, ഡിഐഐകൾക്ക് 7.16 ശതമാനം ഓഹരിയുണ്ട്. ബാക്കി 10 ശതമാനം ഓഹരി പൊതുജനങ്ങളുടെ കൈവശമാണ്.

വ്യാപാരവസാനം ഓഹരികൾ 12.28 ശതമാനം ഉയർന്ന് 128 രൂപയിൽ ക്ലോസ് ചെയ്തു.