9 Nov 2023 12:46 PM IST
Summary
- നികുതി കണക്കാക്കിയത് ശരിയായല്ലെന്ന് ബോംബെ ഹൈക്കോടതി വിലയിരുത്തി
- അസസ്‌മെന്റ് ഓഫീസർക്കെതിരെ കർശന നടപടിക്ക് ശുപാര്‍ശ
നികുതിയിനത്തിൽ അടച്ച 1,128 കോടി രൂപ വോഡഫോൺ ഐഡിയയ്ക്ക് തിരികെ നൽകാൻ ആദായനികുതി വകുപ്പിനോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. പ്രതിസന്ധിയില്‍ തുടരുന്ന ടെലികോം കമ്പനിക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് ഈ അനുകൂല വിധി. 2016-2017 ല്‍ വോഡഫോണ്‍ ഐഡിയ അടയ്ക്കേണ്ട നികുതി നിര്‍ണയിച്ചത് ഉചിതമായ രീതിയില്‍ അല്ലെന്നാണ് കോടതി വിലയിരുത്തിയത്. ഈ വിധിയെ തുടര്‍ന്ന് ഇന്ന് ഓഹരിവിപണിയിലും വോഡഫോണ്‍ ഐഡിയ മുന്നേറുകയാണ്.
ഉച്ചയ്ക്ക് 12.32 നുള്ള വിവരം അനുസരിച്ച് 1.83 ശതമാനം മുന്നേറി 13.90 രൂപയിലാണ് എന്‍എസ്ഇ-യില്‍ വോഡഫോണ്‍ ഐഡിയ ഓഹരികളുടെ വ്യാപാരം നടക്കുന്നത്.
നികുതി കണക്കാക്കിയത് ശരിയായല്ലെന്നും റീഫണ്ട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ടെലികോം കമ്പനി നല്‍കിയ ഹര്‍ജിയില്‍, തർക്ക പരിഹാര പാനൽ 2021 മാർച്ച് 25-ന് ഒരു ഓർഡർ പുറപ്പെടുവിച്ചിരുന്നു, അത് അതേ ദിവസം തന്നെ ഇൻകം ടാക്സ് ബിസിനസ് ആപ്ലിക്കേഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഈ വർഷം ഓഗസ്റ്റിലാണ് ഒരു അസസ്സിംഗ് ഓഫീസർ ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
നിയമലംഘനത്തിന് ഉത്തരവാദിയായ അസസ്‌മെന്റ് ഓഫീസർക്കെതിരെ കർശന നടപടിയും അന്വേഷണവും നടത്തണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. 30 ദിവസത്തിനകം ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു